Saturday, May 2, 2026

വാല്‍പ്പാറ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

മലപ്പുറം: പാങ്ങ് ഗവര്‍മെന്റ് യു.പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും സഞ്ചരിച്ചിരുന്ന വാഹനം വാല്‍പ്പാറയില്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍, ഇരകള്‍ക്ക് ധനസഹായം നല്‍കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. അപകടത്തില്‍ മരണമടഞ്ഞവരും ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തവരുമായ അഞ്ച് പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും. ഇക്കഴിഞ്ഞ ഏപ്രില്‍ 17-ന് വാല്‍പ്പാറ-പൊള്ളാച്ചി പാതയിലെ 13-ാം ഹെയര്‍പിന്‍ ബെന്‍ഡില്‍ വച്ച് നിയന്ത്രണം വിട്ട വാന്‍ 500 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

സ്‌കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദ് അലി, പാചകത്തൊഴിലാളികളായ സാജിദ, റുഖിയ, ഷക്കീല, വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ കുടുംബാംഗങ്ങള്‍ക്കാണ് 10 ലക്ഷം രൂപ വീതം സഹായധനം ലഭിക്കുക. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മുഹമ്മദ് ഷഹാദിന്‍, മസ്‌നീന്‍, വാഹനത്തിന്റെ ഡ്രൈവര്‍ മുഹമ്മദ് ഫാഹിസ് എന്നിവരുടെ ചികിത്സാ ചെലവുകള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കാനും തീരുമാനമായിട്ടുണ്ട്. ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള അധ്യാപകര്‍ക്ക് ആനുകൂല്യങ്ങള്‍ക്ക് പുറമെ ചികിത്സയ്ക്കായി അധിക തുക ചെലവായിട്ടുണ്ടെങ്കില്‍ അതും ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കും.

തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ വെച്ചുണ്ടായ ഈ ദാരുണമായ അപകടത്തില്‍ ആകെ പത്ത് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പാങ്ങ് സ്‌കൂളിലെ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെട്ട സംഘം വിനോദയാത്രയ്ക്ക് പോയതായിരുന്നു. ഹെയര്‍പിന്‍ ബെന്‍ഡില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഒമ്പതാം ഹെയര്‍പിന്‍ ബെന്‍ഡിന് സമീപമാണ് പതിച്ചത്. സ്‌കൂള്‍ സമൂഹത്തിനും മലപ്പുറം ജില്ലയ്ക്കും വലിയ ആഘാതമായ ഈ ദുരന്തത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആശ്വാസകരമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!