Saturday, May 2, 2026

ലീഗില്‍ മന്ത്രിസ്ഥാന ചര്‍ച്ചകള്‍ സജീവം; ഉപമുഖ്യമന്ത്രി സ്ഥാനത്ത് കുഞ്ഞാലിക്കുട്ടി മുന്നിലെന്ന് സൂചന

നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചതോടെ ലീഗ് മന്ത്രിസ്ഥാനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കി. അഞ്ച് മന്ത്രിസ്ഥാനം ഉറപ്പിക്കുന്ന ലീഗ്, ആറുവരെ ലഭിക്കാമെന്ന പ്രതീക്ഷയിലാണ്. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് യുഡിഎഫ് ധാരണയായാല്‍ പി.കെ കുഞ്ഞാലിക്കുട്ടി ലീഗിലെ അടുത്ത ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചന.

മന്ത്രിസ്ഥാനത്തിനുള്ള സാധ്യതകളില്‍ പി.കെ കുഞ്ഞാലിക്കുട്ടി, ആബിദ് ഹുസൈന്‍ തങ്ങള്‍, പാറക്കല്‍ അബ്ദുള്ള, എന്‍. ഷംസുദ്ധീന്‍, എ.കെ.എം അഷ്റഫ് എന്നിവരാണ് ആദ്യനിരയില്‍. ഇതോടൊപ്പം കെ.എം ഷാജി, പി.കെ ബഷീര്‍, ടി.വി ഇബ്രാഹിം, കുറുക്കോളി മൊയ്ദീന്‍, മഞ്ഞളാംകുഴി അലി എന്നിവരും പരിഗണനയിലാണ്.

സ്ത്രീ പ്രതിനിധിത്വത്തിനും പാര്‍ട്ടിക്കുള്ളില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഫാത്തിമ തെഹലിയ അല്ലെങ്കില്‍ ജയന്തി രാജന്‍ വിജയിച്ചാല്‍, ഒരു മന്ത്രിസ്ഥാനം സ്ത്രീകള്‍ക്ക് നല്‍കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു.

ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ലീഗ് ഔദ്യോഗികമായി ആവശ്യം മുന്നോട്ട് വെക്കില്ലെങ്കിലും യുഡിഎഫില്‍ ധാരണയായാല്‍ കുഞ്ഞാലിക്കുട്ടിക്ക് ആ പദവി ലഭിക്കാനിടയുണ്ട്. അതേസമയം, ആറാമത്തെ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കേണ്ടതില്ലെന്ന നിലപാടിലാണ് ലീഗ് നേതൃത്വം. ഇത്തവണ പരമാവധി 23 സീറ്റുകളില്‍ വരെ വിജയിക്കാമെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!