Monday, May 4, 2026

ജനവിധി അംഗീകരിക്കുന്നു, ജോയിക്ക് അഭിനന്ദനങ്ങൾ; വോട്ടെണ്ണിത്തീരും മുന്നേ തോൽവി സമ്മതിച്ച് കെ.ടി. ജലീൽ

മലപ്പുറം: തവനൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി വി.എസ്. ജോയിയുടെ മുന്നേറ്റം വ്യക്തമായതോടെ തോൽവി സമ്മതിച്ച് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി കെ.ടി. ജലീൽ. വോട്ടെണ്ണൽ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ജനവിധി അംഗീകരിക്കുന്നതായും വി.എസ്. ജോയിയെ അഭിനന്ദിക്കുന്നതായും അറിയിച്ചത്.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ പ്രകാരം 17 റൗണ്ടുകളിൽ 11 റൗണ്ടുകൾ പൂർത്തിയാകുമ്പോൾ വി.എസ്. ജോയി 13,994 വോട്ടുകൾക്ക് മുന്നിലാണ്. “ജനവിധി അംഗീകരിക്കുന്നു, വി.എസ്. ജോയിക്ക് അഭിനന്ദനങ്ങൾ. തവനൂർകാരോട് എന്നും സ്നേഹം മാത്രം. ഇടതുപക്ഷ ചേരിയിൽ ഉറച്ചുനിന്ന് കൂടുതൽ കരുത്തോടെ ജനങ്ങൾക്കൊപ്പമുണ്ടാകും,” എന്ന് അദ്ദേഹം കുറിച്ചു.

2011 മുതൽ തവനൂരിനെ പ്രതിനിധീകരിച്ചിരുന്ന ജലീൽ മുൻ മന്ത്രി കൂടിയാണ്. ഇത്തവണത്തെ ശക്തമായ ഭരണവിരുദ്ധ തരംഗത്തിൽ ജലീലിന്റെ ഉറച്ച കോട്ടയും തകരുകയായിരുന്നു എന്നാണ് സൂചനകൾ. തവനൂരിൽ യുഡിഎഫ് പ്രവർത്തകർ വൻ വിജയാഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!