Wednesday, May 6, 2026

ഹൃദയാരോഗ്യത്തിന് ഭീഷണി; ഫാർമസികളിൽ എനർജി ഡ്രിങ്ക് വിൽപന നിരോധിച്ച് കെബെക്ക്

മൺട്രിയോൾ: കെബെക്കിലെ ഫാർമസികളിൽ നിന്ന് എനർജി ഡ്രിങ്കുകൾ ഒഴിവാക്കാൻ ഉത്തരവിട്ട് ഓർഡർ ഓഫ് ഫാർമസിസ്റ്റ് ഓഫ് കെബെക് (OPQ). എനർജി ഡ്രിങ്കുകളിലെ ഉയർന്ന അളവിലുള്ള കഫീനും സൈക്കോസ്റ്റിമുലന്റ് മരുന്നുകളും ചേരുന്നത് ഹൃദയാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണെന്നും ഇത് മരണത്തിന് വരെ കാരണമായേക്കാമെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നു. കൗമാരക്കാരിൽ വലിയൊരു വിഭാഗം ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നവരാണെന്നും മരുന്ന് വാങ്ങാൻ എത്തുന്ന ഫാർമസികളിൽ തന്നെ ഇത്തരം പാനീയങ്ങൾ വിൽക്കുന്നത് വൈരുദ്ധ്യമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

OPQ-ന്റെ ആഹ്വാനത്തോട് ‘ഫാമിലിപ്രിക്സ്’ (Familiprix) ഫാർമസികൾ ഉടൻ തന്നെ പ്രതികരിച്ചു. തങ്ങളുടെ ശൃംഖലയിലുള്ള എല്ലാ ഫാർമസികളിൽ നിന്നും എനർജി ഡ്രിങ്കുകൾ പൂർണ്ണമായും നീക്കം ചെയ്യുന്നതായി അവർ പ്രഖ്യാപിച്ചു. എനർജി ഡ്രിങ്കുകൾ ഉപയോഗിക്കുന്നതിലൂടെയുള്ള ആരോഗ്യപരമായ അപകടങ്ങളെക്കുറിച്ച് ഫാർമസി ഉടമകൾക്ക് ബോധ്യമുണ്ടെന്നും ഇതിനായി നിയമസഭയിൽ സമർപ്പിക്കപ്പെട്ട ഹർജിയിൽ 35,000-ത്തിലധികം ആളുകൾ ഒപ്പിട്ടിട്ടുണ്ടെന്നും ഫാമിലിപ്രിക്സ് പ്രസിഡന്റ് ആൽബർട്ട് ഫലാർഡോ പറഞ്ഞു.

കൂടാതെ, ചില മരുന്നുകൾ കഴിക്കുന്നവർ ഇത്തരം പാനീയങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് ഫാർമസിസ്റ്റുകളെ അറിയിക്കാൻ പ്രേരിപ്പിക്കുന്ന സന്ദേശങ്ങളും ഫാർമസികളിൽ പ്രദർശിപ്പിക്കും. പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനാണ് ഈ നീക്കം. ഇതിനിടെ, എനർജി ഡ്രിങ്കുകൾ വാങ്ങുന്നതിന് പ്രായപരിധി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് കെബെക്ക് ഫാർമസി ശൃംഖലകളുടെ അസോസിയേഷനും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!