Friday, May 8, 2026

ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച്‌ ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബായ്‌: ഹോർമുസ് കടലിടുക്കിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. മരണം സ്ഥിരീകരിച്ച് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. ദുഃഖകരമായ സംഭവമാണിതെന്നും കുടുംബത്തിന് എല്ലാ പിന്തുണയും നൽകുമെന്നും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. അതേ സമയം സംഭവത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.


“കടലിലുണ്ടായ സംഭവത്തിൽ ഒരു ഇന്ത്യൻ കപ്പൽ ജീവനക്കാരൻ മരിച്ചതിൽ അനുശോചനം അറിയിക്കുന്നു. കപ്പൽ ഉടമയുമായി കോൺസുലേറ്റ് ബന്ധപ്പെട്ടിട്ടുണ്ട്, കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുന്നു. ഈ വിഷയത്തിൽ സാധ്യമായ എല്ലാ സഹായവും കോൺസുലേറ്റ് മുൻഗണനയോടെ നൽകും. ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു,” എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!