Friday, May 8, 2026

ബ്രോക്ക്‌വില്ലിൽ യുവതിയും രണ്ട് മക്കളും കൊല്ലപ്പെട്ട നിലയിൽ; 17-കാരൻ പിടിയിൽ

ബ്രോക്ക്‌വിൽ (ഒന്റാരിയോ): യുവതിയെയും രണ്ട് പെൺമക്കളെയും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് 17 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ 11:30 ഓടെ നഗരത്തിലെ കാർട്ടിയർ കോർട്ടിലെ ഒരു അപ്പാർട്ട്‌മെന്റിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊല്ലപ്പെട്ടത് ഒരമ്മയും അവരുടെ രണ്ട് ചെറിയ പെൺമക്കളുമാണെന്ന് ബ്രോക്ക്‌വിൽ മേയർ മാറ്റ് റെൻ സ്ഥിരീകരിച്ചു. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, പ്രതിയും ഇരകളും തമ്മിൽ മുൻപരിചയമുണ്ടെന്നും ഇത് ആകസ്മികമായി നടന്ന ഒരു ആക്രമണമല്ലെന്നും പൊലീസ് അറിയിച്ചു.

സംഭവസ്ഥലത്തുനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, മറ്റൊരു വീട്ടിൽ നിന്നാണ് പ്രതിയായ 17-കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിക്കെതിരെ മൂന്ന് ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയുടെ പേര് വിവരങ്ങൾ നിയമപരമായി പുറത്തുവിട്ടിട്ടില്ല. ഏറ്റവും സുരക്ഷിതമായി രിക്കേണ്ട സ്വന്തം വീടിനുള്ളിൽ മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടത് അങ്ങേയറ്റം വേദനാജനക മാണെന്നും. വിവരിക്കാനാവാത്ത ഒരു ദുരന്തമാണിതെന്നും മേയർ മാറ്റ് റെൻ പ്രതികരിച്ചു. ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡും ഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും മെയ് 28-ന് പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!