Tuesday, May 12, 2026

കെബെക്ക് ഡിജിറ്റൽ ഹെൽത്ത് റെക്കോർഡ്: സാങ്കേതിക തടസ്സം പരിഹരിച്ചു, പദ്ധതി വിജയകരമെന്ന് അധികൃതർ

മൺട്രിയോൾ: കെബെക്കിൽ പുതുതായി നടപ്പിലാക്കുന്ന ഡിജിറ്റൽ ഹെൽത്ത് റെക്കോർഡ് (DSN) പദ്ധതിയുടെ ഭാഗമായി കഴിഞ്ഞദിവസം നേരിട്ട സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ചതായി Santé കെബെക്ക്. Mauricie-Centre-du-Québec, Nord-de-l’Île-de-Montréal എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കുന്നതിനിടെയാണ് നെറ്റ്‌വർക്കിൽ വേഗതക്കുറവ് അനുഭവപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 7:25 മുതൽ 9:25 വരെ നീണ്ടുനിന്ന ഈ പ്രശ്നം ഒരു നെറ്റ്‌വർക്ക് ഉപകരണത്തിന്റെ തകരാർ മൂലമാണെന്ന് കണ്ടെത്തിയതായും അടിയന്തര നടപടികളിലൂടെ ഇത് പരിഹരിച്ചതായും ഐടി വിഭാഗം വൈസ് പ്രസിഡന്റ് എറിക്ക ബിയാലി വ്യക്തമാക്കി.

ഇതൊരു സമ്പൂർണ്ണ തകരാർ ആയിരുന്നില്ലെന്നും ഒരേസമയം കൂടുതൽ ഉപയോക്താക്കൾ ലോഗിൻ ചെയ്യാൻ ശ്രമിച്ചപ്പോൾ നെറ്റ്‌വർക്ക് വേഗത കുറഞ്ഞതാണെന്നും അധികൃതർ വിശദീകരിച്ചു. പുതിയ സംവിധാനം ഉപയോഗിക്കുന്നതിലെ തുടക്കത്തിലുള്ള വെല്ലുവിളികൾ ജീവനക്കാർ പ്രൊഫഷണൽ രീതിയിൽ കൈകാര്യം ചെയ്തതായി സിഐയുഎസ്എസ്എസ് സിഇഒ നതാലി പെറ്റിറ്റ്‌ക്ലർ പറഞ്ഞു. നിലവിൽ 20,000-ത്തോളം ജീവനക്കാർ ഈ സംവിധാനത്തിലേക്ക് ലോഗിൻ ചെയ്തിട്ടുണ്ട്. ചികിത്സാ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പുതിയ ഡിജിറ്റൽ റെക്കോർഡിന് സാധിക്കുമെന്ന് എമർജൻസി വിഭാഗം ഡോക്ടർമാരും പ്രത്യാശ പ്രകടിപ്പിച്ചു.

പദ്ധതിയുടെ പുരോഗതിയിൽ ആരോഗ്യ മന്ത്രി സോണിയ ബെലാഞ്ചർ സംതൃപ്തി രേഖപ്പെടുത്തി. പുതിയ സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്തുമ്പോൾ ഇത്തരം ചെറിയ തടസ്സങ്ങൾ സ്വാഭാവികമാണെന്നും അവയോട് എത്ര വേഗത്തിൽ പ്രതികരിക്കുന്നു എന്നതിലാണ് കാര്യമെന്നും അവർ പറഞ്ഞു. നിലവിലെ രണ്ട് പൈലറ്റ് പ്രോജക്റ്റുകളുടെ ഫലം വിലയിരുത്തിയ ശേഷം മാത്രമേ പ്രവിശ്യയിലുടനീളം ഈ ഡിജിറ്റൽ സംവിധാനം വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കൂ. ആരോഗ്യ മേഖലയെ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മന്ത്രി ആവർത്തിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!