Wednesday, May 13, 2026

മൺട്രിയോളിൽ പാർവോ വൈറസ് ഭീതി; വളർത്തുമൃഗങ്ങൾ അപകടത്തിലെന്ന് റിപ്പോർട്ട്

മൺട്രിയോൾ: പ്രവിശ്യയിൽ നായ്ക്കളെയും പൂച്ചകളെയും ബാധിക്കുന്ന പാർവോ വൈറസ് പടരുന്നതായി റിപ്പോർട്ട്. അതീവ അപകടകാരിയായ ഈ വൈറസ് ബാധിച്ച് നഗരത്തിൽ ഇതിനകം ഒരു നായ ചത്തിരുന്നു. മൃഗങ്ങളുടെ വയറിനെയും കുടലിനെയും ബാധിക്കുന്ന ഈ രോഗം വളരെ വേഗത്തിലാണ് പകരുന്നത്. രോഗബാധയുള്ള മൃഗങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും വിസർജ്യങ്ങളിലൂടെയുമാണ് വൈറസ് വ്യാപിക്കുന്നത്.

തളർച്ച, പനി, ഛർദ്ദി, വയറിളക്കം എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ മൃഗഡോക്ടറെ കാണിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. നായ്ക്കൾക്ക് പുറമെ പൂച്ചകളിലേക്കും കീരികളിലേക്കും ഈ വൈറസ് പകരാൻ സാധ്യതയുണ്ട്. അന്തരീക്ഷത്തിൽ മാസങ്ങളോളം നശിക്കാതെ നിൽക്കാൻ ശേഷിയുള്ള വൈറസാണിതെന്നത് ഇതിന്റെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു.

കൃത്യസമയത്ത് വാക്സിൻ എടുക്കുക എന്നതാണ് ഈ രോഗത്തെ തടയാനുള്ള ഏക മാർഗ്ഗം. വാക്സിനേഷൻ പൂർത്തിയാക്കാത്ത മൃഗങ്ങളെ പൊതുസ്ഥലങ്ങളിലോ ഡോഗ് പാർക്കുകളിലോ കൊണ്ടുപോകുന്നത് ഒഴിവാക്കണം. വീട്ടിലെ വളർത്തുമൃഗങ്ങളുടെ വാക്സിനേഷൻ രേഖകൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്തപക്ഷം അവയെ മറ്റ് മൃഗങ്ങളുമായി ഇടപഴകാൻ അനുവദിക്കരുതെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!