Thursday, May 14, 2026

ഡോളറിനെതിരെ രൂപയ്ക്ക് വീണ്ടും റെക്കോഡ് തകര്‍ച്ച

ന്യൂഡല്‍ഹി: ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തുന്നു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 95.93 ലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ആഗോള വിപണിയിലെ എണ്ണവില വര്‍ധനവും വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കുന്നതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഈ ആഴ്ച മാത്രം രൂപയുടെ മൂല്യത്തില്‍ 1.4 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിലും രൂപയ്ക്ക് മേലുള്ള സമ്മര്‍ദം തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 105.7 ഡോളറില്‍ മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം, രൂപയുടെ തകര്‍ച്ചയ്‌ക്കൊപ്പം ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയും ഉയര്‍ന്നു. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 14,880 രൂപയായും, പവന് 240 രൂപ വര്‍ധിച്ച് 1,19,040 രൂപയായുമാണ് വില ഉയര്‍ന്നത്. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 4,706.70 ഡോളറിലാണ് സ്വര്‍ണവ്യാപാരം നടക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും തമ്മില്‍ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയെ നിക്ഷേപകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!