Monday, May 18, 2026

അനാപോളിസ്‌ റോയൽ വാർഫിൽ ആംബുലൻസ് കടലിലേക്ക് മറിഞ്ഞു

ഹാലിഫാക്‌സ്‌: നോവസ്കോഷ അനാപോളിസ് റോയൽ വാർഫിൽ ആംബുലൻസ്‌ ക‌ടലിലേക്ക്‌ മറിഞ്ഞു. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സൈറൺ ശബ്ദം കേട്ടാണ് സംഭവസ്ഥലത്ത് എത്തിയതെന്നും, എല്ലാവരും സുരക്ഷിതരാണെന്നും വാർഫിന് സമീപം താമസിക്കുന്ന പോള ഹാഫ്റ്റിംഗ് എന്ന പ്രദേശവാസി പറഞ്ഞു.

സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് അടിയന്തര ആരോഗ്യ സേവന വിഭാഗം (EHS) സിബിസി ന്യൂസിനോട് പറഞ്ഞു. എന്നാൽ അപകടത്തെക്കുറിച്ച്‌ പ്രതികരിക്കാൻ അനാപോളിസ് റോയൽ പോലീസ് ഡിപ്പാർട്ട്‌മെന്റ് തയ്യാറായില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!