തിരുവനന്തപുരം: 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ആണ് ഈ തീരുമാനം. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ നിയമനം തടസപ്പെട്ടതാണ് തീരുമാനത്തിനു പിന്നിൽ.

യു ഡി എഫ് പ്രകടനപത്രികയിൽ പറയുന്ന കാര്യങ്ങൾ വിവിധ വകുപ്പുകൾക്കായി തിരിച്ചു നൽകി അതു പൂർത്തിയാക്കാൻ നിർദേശം നൽകിയെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. ജൂൺ 1 മുതൽ 100 ദിവസത്തെ കർമപരിപാടി നടപ്പാക്കും. പദ്മ പുരസ്കരാത്തിന് ശുപാർശ ചെയ്യാൻ കാബിനറ്റ് കമ്മിറ്റി രൂപീകരിച്ചു. ഹൈക്കോടതി അഡീഷണൽ അഡ്വക്കേറ്റ് ജനറലായി അഡ്വ. മുഹമ്മദ് ഷായെ നിയമിച്ചുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.
