Wednesday, May 20, 2026

മിൽമ പാൽ വില ലിറ്ററിന് 4 രൂപ വർധിപ്പിച്ചു; ജൂൺ 1 മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: കേരളത്തിലെ ക്ഷീരകർഷകർക്ക് ആശ്വാസമായി മിൽമ പാൽ വില ലിറ്ററിന് നാല് രൂപ വർധിപ്പിച്ചു. ജൂൺ ഒന്നാം തീയതി മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. മിൽമ ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷമാണ് തീരുമാനം. വർധിപ്പിച്ച വിലയിൽ നിന്ന് 3.35 രൂപ നേരിട്ട് കർഷകർക്ക് ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം. പാൽ ഉൽപ്പന്നങ്ങൾക്കും വില വർധനവ് ബാധകമായിരിക്കും. ഉൽപ്പാദന ചെലവ് ഉയർന്നതും വരുമാനം കുറഞ്ഞതും കാരണം ക്ഷീരകർഷകർ വലിയ പ്രയാസങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് വില വർധനവ്.

ലിറ്ററിന് നാല് മുതൽ ആറുരൂപ വരെ വർധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ ശുപാ‍ർ‍ശ. ആറുമാസം മുമ്പ് തന്നെ മിൽമ ഡയറക്ടർ ബോർഡ് ഈ തീരുമാനമെടുത്തിരുന്നെങ്കിലും സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!