Monday, May 25, 2026

പാക്കിസ്ഥാനുമായുള്ളത് തകർക്കാനാവാത്ത സുഹൃദ്ബന്ധം; നയതന്ത്രത്തിൽ എന്നും പ്രഥമപരിഗണനയെന്ന് ഷി ജിൻപിങ്

ബീജിങ്: ചൈനയും പാക്കിസ്ഥാനും തമ്മിലുള്ളത്‌ ഒരിക്കലും തകർക്കാൻ കഴിയാനാവാത്ത സുഹൃദ്ബന്ധമാണെന്ന്‌ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ഔദ്യോഗിക ചൈന സന്ദർ ശനത്തിനെത്തിയ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര സാഹചര്യങ്ങൾ എങ്ങനെ മാറിയാലും പാക്കിസ്ഥാൻ്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കു ന്നതിൽ ചൈന ഉറച്ചുനിൽക്കുമെന്നും അയൽരാജ്യങ്ങളുമായുള്ള നയതന്ത്രത്തിൽ പാക്കിസ്ഥാനുമായുള്ള ബന്ധത്തിന് എന്നും മുൻഗണന നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷിക വേളയിലായിരുന്നു കൂടിക്കാഴ്ച.

സന്ദർശനത്തിന്റെ ഭാഗമായി വ്യാപാരം, കൃഷി, സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം തുടങ്ങി വിവിധ മേഖലകളിലായി 15 പുതിയ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ രണ്ടാം ഘട്ട വികസനത്തിന് പ്രാധാന്യം നൽകുമെന്ന് ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!