Thursday, May 28, 2026

അമിത് ഷായെ കണ്ടില്ല; ഡല്‍ഹി സന്ദര്‍ശനം വെട്ടിച്ചുരുക്കി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ന്യൂഡല്‍ഹി: ഡല്‍ഹി സന്ദര്‍ശനം വെട്ടിച്ചുരുക്കി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് മടങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്താന്‍ സമയം ലഭിക്കാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം സന്ദര്‍ശനം ചുരുക്കിയത്. എന്നാല്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള വിജയ്യുടെ കൂടിക്കാഴ്ച ജൂണ്‍ 11-ന് നടക്കും. സന്ദര്‍ശന വേളയില്‍ സോണിയ ഗാന്ധിയുമായും തമിഴ്‌നാട് മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷമുള്ള വിജയ്യുടെ ആദ്യ ഡല്‍ഹി സന്ദര്‍ശനമാണിത്. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നലെ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദേശീയ തലസ്ഥാനത്തെ സേവാ തീര്‍ത്ഥില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും ഏകദേശം 25 മിനിറ്റോളം വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. തമിഴ്നാടിന്റെ ദീര്‍ഘകാല ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിപുലമായ ഒരു നിവേദനവും അദ്ദേഹം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു.

കര്‍ണാടക കാവേരി നദിക്ക് കുറുകെ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന മേക്കെദാട്ടു ബാലന്‍സിങ് റിസര്‍വോയര്‍ പദ്ധതിക്ക് യാതൊരു കാരണവശാലും അനുമതി നല്‍കരുതെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. ഈ പദ്ധതി തമിഴ്‌നാടിന് ലഭിക്കേണ്ട കാവേരി ജലവിഹിതത്തെ ദോഷകരമായി ബാധിക്കുമെന്നും കാവേരി ട്രിബ്യൂണല്‍ ചട്ടക്കൂടിന് കീഴിലുള്ള സംസ്ഥാനത്തിന്റെ ജലാവകാശം സംരക്ഷിക്കണമെന്നും വിജയ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനു പുറമേ തമിഴ്നാട്ടിലെ വിവിധ ക്ഷേമപദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ സാമ്പത്തിക പിന്തുണയും, നഗര അടിസ്ഥാന സൗകര്യങ്ങള്‍, ഗതാഗതം, വ്യവസായ വിപുലീകരണം എന്നിവയുമായി ബന്ധപ്പെട്ട വികസന പദ്ധതികള്‍ക്ക് വേഗത്തില്‍ അനുമതി നല്‍കണമെന്നും അദ്ദേഹം നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!