ഷാര്‍ലെറ്റ് ടൗണ്‍: മാരിടൈം പ്രവിശ്യകളായ ന്യൂ ബ്രണ്‍സ്വിക്കിലും പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡിലും (P.E.I.) ഇന്ധനവിലയില്‍ വന്‍ കുറവ് രേഖപ്പെടുത്തി. അതേസമയം നോവ സ്കോഷയില്‍ ഇന്ധനവിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. വരും ദിവസങ്ങളില്‍ പ്രവിശ്യകളില്‍ അടുത്ത വില പുതുക്കല്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ സാധാരണ സെല്‍ഫ് സര്‍വീസ് പെട്രോള്‍ വില ലിറ്ററിന് 4.6 സെന്റ് കുറഞ്ഞു. ഇതോടെ പുതിയ കുറഞ്ഞ നിരക്ക് 191.4 സെന്റായി മാറി. പ്രവിശ്യയില്‍ ഡീസല്‍ വിലയിലും കുറവുണ്ടായിട്ടുണ്ട്. ലിറ്ററിന് 2.3 സെന്റ് കുറഞ്ഞതോടെ ഡീസലിന്റെ പുതിയ കുറഞ്ഞ നിരക്ക് 225.9 സെന്റായി പുതുക്കി നിശ്ചയിച്ചു.

ന്യൂബ്രണ്‍സ്വിക്കില്‍ ഇന്ധനവിലയില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഇവിടെ സാധാരണ സെല്‍ഫ് സര്‍വീസ് പെട്രോള്‍ വില ലിറ്ററിന് 9.1 സെന്റ് കുറഞ്ഞ് പുതിയ പരമാവധി നിരക്ക് 186.0 സെന്റിലെത്തി. ഡീസല്‍ വിലയില്‍ ലിറ്ററിന് 7.3 സെന്റിന്റെ കുറവാണ് ഉണ്ടായത്. ഇതോടെ ഇവിടെ ഡീസലിന്റെ പുതിയ പരമാവധി വില ലിറ്ററിന് 226.1 സെന്റായി.
അതേസമയം നോവസ്കോഷയില്‍ ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. ഹാലിഫാക്സ് മേഖലയില്‍ സാധാരണ സെല്‍ഫ് സര്‍വീസ് പെട്രോളിന്റെ കുറഞ്ഞ നിരക്ക് ലിറ്ററിന് 185.6 സെന്റായും ഡീസലിന്റെ കുറഞ്ഞ നിരക്ക് ലിറ്ററിന് 218.1 സെന്റായും മാറ്റമില്ലാതെ തുടരുന്നു. മൂന്ന് മാരിടൈം പ്രവിശ്യകളിലും അടുത്ത ഇന്ധനവില പുതുക്കല്‍ വെള്ളിയാഴ്ച നടക്കും.
