Monday, June 1, 2026

സാങ്കേതിക തകരാർ: കാനഡയിൽ 80,000-ലധികം ഹ്യുണ്ടായ് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു

ഓട്ടവ: സുരക്ഷാ സംവിധാനത്തിലെ സാങ്കേതിക തകരാർ മൂലം കാനഡയിൽ 80,000-ലധികം ഹ്യുണ്ടായ് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു. ഫ്രണ്ട് ക്യാമറയിലെ സോഫ്റ്റ്‌വെയർ പ്രശ്നം കാരണം ‘ഫോർവേഡ് കൊളീഷൻ അവോയ്ഡൻസ്’ (FCA) സംവിധാനം ആവശ്യമില്ലാത്ത സാഹചര്യങ്ങളിലും പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

ട്രാൻസ്പോർട്ട് കാനഡയുടെ വെബ്‌സൈറ്റിൽ മെയ് 19-ന് പുറപ്പെടുവിച്ച അറിയിപ്പ് കഴിഞ്ഞ വ്യാഴാഴ്ച പുതുക്കുകയായിരുന്നു. തിരിച്ചുവിളിക്കുന്ന മോഡലുകൾ: • 2025 ഹ്യുണ്ടായ് സാന്താ ക്രൂസ് (Hyundai Santa Cruz) • 2025, 2026 ഹ്യുണ്ടായ് ട്യൂസൺ (Hyundai Tucson) – ഗ്യാസ്, ഹൈബ്രിഡ് (HEV), പ്ലഗ്-ഇൻ ഹൈബ്രിഡ് (PHEV) എല്ലാ വകഭേദങ്ങളും ബാധിത വാഹനങ്ങളുടെ ഉടമകൾക്ക് ഹ്യുണ്ടായ് കമ്പനി നേരിട്ട് അറിയിപ്പ് അയക്കും. ഫ്രണ്ട് ക്യാമറ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യാൻ ഡീലർഷിപ്പുകളിൽ വാഹനം ഹാജരാക്കാൻ നിർദേശിക്കും.

അമേരിക്കയിലും വലിയ തിരിച്ചുവിളി ഇതേ പ്രശ്നത്തെത്തുടർന്ന് മെയ് മാസം തുടക്കത്തിൽ അമേരിക്കയിൽ നാല് ലക്ഷത്തിലധികം (400,000+) ഹ്യുണ്ടായ് വാഹനങ്ങളും തിരിച്ചുവിളിച്ചിരുന്നു. മറ്റൊരു തിരിച്ചുവിളി കഴിഞ്ഞ ആഴ്ച ഹൈബ്രിഡ് സിസ്റ്റത്തിലെ ഒരു ഘടകം അമിതമായി ചൂടാകുന്നത് തീപിടിത്തത്തിന് കാരണമാകാമെന്ന സാധ്യതയെത്തുടർന്ന് 2024, 2025, 2026 മോഡലുകളിലെ ഏകദേശം 6,000 ഹ്യുണ്ടായ് എലാൻട്ര ഹൈബ്രിഡ് വാഹനങ്ങളും തിരിച്ചുവിളിച്ചിരുന്നു.

വാഹനം ഈ റീകോൾ പരിധിയിൽ വരുന്നുണ്ടോ എന്ന് ഉടമകൾക്ക് ഹ്യുണ്ടായിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ പ്രത്യേക ലിങ്ക് വഴി പരിശോധിക്കാവുന്നതാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!