ബാരി: ബാരിയിലെ മിന്‍ഡന്‍ പ്രദേശത്ത് കറുത്ത കരടിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രവിശ്യാ പോലീസ് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ബോബ്‌കേജിയന്‍ റോഡിനും ഹോം ഹാര്‍ഡ്വെയര്‍ പാര്‍ക്കിങ് ഏരിയയ്ക്കും ഇടയിലാണ് കരടിയെ കണ്ടതായി റിപ്പോര്‍ട്ട് ലഭിച്ചത്.
പ്രദേശവാസികള്‍ കരടിയുടെ അടുത്തേക്ക് പോകരുതെന്നും അതിന് ഭക്ഷണം നല്‍കാന്‍ ശ്രമിക്കരുതെന്നും ഹാലിബര്‍ട്ടന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കരടിയെ ആകര്‍ഷിക്കാന്‍ സാധ്യതയുള്ളതിനാല്‍ വീട്ടുമാലിന്യങ്ങള്‍, റീസൈക്ലിങ്് സാമഗ്രികള്‍, മറ്റ് ഭക്ഷണസാധനങ്ങള്‍ എന്നിവ സുരക്ഷിതമായി സൂക്ഷിക്കാനും പോലീസ് ജനങ്ങളോട് നിര്‍ദ്ദേശിക്കുന്നു. വളര്‍ത്തുമൃഗങ്ങളെ കൈകാര്യം ചെയ്യുന്നവര്‍ ഈ സമയത്ത് അവയെ സൂക്ഷ്മമായി നിരീക്ഷിക്കുകയും കെട്ടിയിടുകയും വേണം.

കരടിയെ നേരിട്ട് കാണുകയും അത് പെട്ടെന്നൊരു സുരക്ഷാ ഭീഷണിയാണെന്ന് തോന്നുകയും ചെയ്താല്‍ ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുക. അടിയന്തിര സാഹചര്യമല്ലാത്ത സാധാരണ കാഴ്ചകള്‍ നാച്ചുറല്‍ റിസോഴ്സസ് മന്ത്രാലയത്തിന്റെ ‘ബെയര്‍ വൈസ്’ ഹെല്‍പ്പ്ലൈന്‍ നമ്പറായ 1-866-514-2327 ല്‍ വിളിച്ച് അറിയിക്കാവുന്നതാണ്.
