Sunday, June 7, 2026

ഇൻസ്റ്റാഗ്രാം പ്ലസ് ഇന്ത്യയിലെത്തി; സ്റ്റോറികൾ രഹസ്യമായി കാണാം, ആരെല്ലാം വീണ്ടും കണ്ടെന്നും അറിയാം!

ന്യൂഡൽഹി: സാധാരണ ഇൻസ്റ്റാഗ്രാം അനുഭവത്തിനപ്പുറം അത്യാധുനിക ഫീച്ചറുകളും കൂടുതൽ കസ്റ്റമൈസേഷൻ ഓപ്ഷനുകളും ആഗ്രഹിക്കുന്നവർക്കായി ‘ഇൻസ്റ്റാഗ്രാം പ്ലസ്’ (Instagram+) സേവനം ഇന്ത്യയിലുമെത്തി. മെറ്റയുടെ പുതിയ പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ പ്രതിമാസം 299 രൂപ നിരക്കിലാണ് ഉപയോക്താക്കൾക്ക് ലഭ്യമാകുക.

മറ്റുള്ളവരുടെ ഇൻസ്റ്റാഗ്രാം സ്റ്റോറികൾ അവർ അറിയാതെ രഹസ്യമായി കാണാം (Ghost Mode) എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ, നമ്മൾ പോസ്റ്റ് ചെയ്യുന്ന സ്റ്റോറികൾ ആരെല്ലാമാണ് വീണ്ടും വീണ്ടും എടുത്തു കാണുന്നത് (Story Re-watches) എന്ന് കൃത്യമായി അറിയാനും പുതിയ ഫീച്ചറിലൂടെ സാധിക്കും. സാധാരണ 24 മണിക്കൂർ മാത്രമുള്ള സ്റ്റോറികളുടെ സമയപരിധി 48 മണിക്കൂർ വരെ നീട്ടാനും, അൺലിമിറ്റഡ് സ്റ്റോറി ഓഡിയൻസ് ലിസ്റ്റ് തയ്യാറാക്കാനും പ്ലസ് ഉപയോക്താക്കൾക്ക് കഴിയും.

ഇവയ്ക്ക് പുറമെ ആനിമേറ്റഡ് സൂപ്പർ ഹാർട്ട് റിയാക്ഷനുകൾ, കസ്റ്റം ആപ്പ് ഐക്കണുകൾ, പ്രൊഫൈൽ ബയോയ്ക്ക് വേണ്ടിയുള്ള പ്രത്യേക ഫോണ്ടുകൾ എന്നിവയും ഈ പ്ലാനിലുണ്ട്. ഇൻസ്റ്റാഗ്രാം പ്ലസ് പൂർണ്ണമായും ഓപ്ഷണൽ ആണെന്നും, നിലവിലുള്ള സൗജന്യ സേവനങ്ങളെ ഇത് ബാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി. വരും മാസങ്ങളിൽ കൂടുതൽ ഫീച്ചറുകൾ ഇൻസ്റ്റാഗ്രാം പ്ലസിലേക്ക് കൂട്ടിച്ചേർക്കാനും മെറ്റയ്ക്ക് പദ്ധതിയുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!