Monday, June 8, 2026

ഫിലിപ്പീന്‍സില്‍ ഭൂചലനത്തിന് പിന്നാലെ സുനാമി; തെക്കന്‍ പ്രദേശങ്ങളില്‍ വന്‍ നാശനഷ്ടം

മനില: ഫിലിപ്പീന്‍സില്‍ ഉണ്ടായ അതിശക്തമായ ഭൂചലനത്തിന് പിന്നാലെ തീരപ്രദേശങ്ങളില്‍ സുനാമി ആഞ്ഞടിച്ചു. ഫിലിപ്പീന്‍സിലെ തെക്കന്‍ പ്രദേശങ്ങളില്‍ സുനാമി തിരമാലകള്‍ വന്‍ നാശനഷ്ടമാണ് വിതച്ചത്. ഫിലിപ്പീന്‍സിലെ മിന്‍ഡാനാവോയിലെ ആറിടങ്ങളില്‍ സുനാമി തിരകള്‍ എത്തിയതായി ഫിലിപ്പീന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കനോളജി ആന്‍ഡ് സീസ്‌മോളജി ഔദ്യോഗികമായി സ്ഥിരീകരിച്ചു. അതേസമയം ഇന്തോനേഷ്യയില്‍ പുറപ്പെടുവിച്ചിരുന്ന സുനാമി മുന്നറിയിപ്പ് അധികൃതര്‍ പിന്‍വലിച്ചു.

ഇന്ന് പുലര്‍ച്ചെയുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ മൂന്ന് പേര്‍ മരണപ്പെട്ടതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തെക്കന്‍ ഫിലിപ്പീന്‍സില്‍ റിക്ടര്‍ സ്‌കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ ആഘാതത്തില്‍ നിരവധി ബഹുനില കെട്ടിടങ്ങളും വീടുകളും തകര്‍ന്നു വീണു. 38 ഓളം പ്രധാന കെട്ടിടങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്നതായാണ് വിവരം. ഇതില്‍ നിരവധി സ്‌കൂള്‍-സര്‍വകലാശാല കെട്ടിടങ്ങളും ഉള്‍പ്പെടുന്നു.

പ്രാദേശിക സമയം രാവിലെ 8 മണിയോടെയാണ് ദുരന്തത്തിന് കാരണമായ ശക്തമായ ഭൂചലനം അനുഭവപ്പെടുന്നത്. മിക്ക സ്‌കൂളുകളും പ്രവര്‍ത്തനം ആരംഭിച്ച ഉടനെയുള്ള സമയത്തായതിനാല്‍ വലിയ തോതിലുള്ള പരിഭ്രാന്തിയാണ് പ്രദേശത്ത് ഉണ്ടായത്. കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനും ദുരിതബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുമുള്ള വിപുലമായ രക്ഷാപ്രവര്‍ത്തനം ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ പ്രദേശത്ത് പുരോഗമിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!