സെന്റ് ജോൺസ്: ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലെ മലയാളി സമൂഹത്തിന് ആവേശം പകരുന്ന വമ്പൻ സംരംഭവുമായി എൻഎൽ ബീറ്റ്സ്. പ്രമുഖ ഇവന്റ് കമ്പനിയായ ലെവിറ്റേറ്റ് അവതരിപ്പിക്കുന്ന “റിമി ടോമി ലൈവ് കാനഡ” സംഗീത വിരുന്ന് ന്യൂഫിൻലൻഡിലെ ആദ്യ മലയാളി ഷോയായി മാറാനൊരുങ്ങുന്നു. ഒക്ടോബർ 11ഞായറാഴ്ചയാണ് എൻഎൽ ബീറ്റ്സ് ഈ ഷോ എത്തിക്കുന്നത്.

ന്യൂഫിൻലൻഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ മലയാളി സംഗീത-വിനോദ പരിപാടി നടക്കുക. പ്രാദേശിക മലയാളി സമൂഹത്തെ ഒന്നിപ്പിച്ച് സാംസ്കാരിക വേദിയിൽ മലയാളി സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. ഈ പരിപാടി മലയാളിസമൂഹത്തിന്റെ വളർച്ചയുടെ ആഘോഷം കൂടിയാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. വേദി വിവരങ്ങളും ടിക്കറ്റും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.
