Thursday, June 11, 2026

തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര തർക്കം രൂക്ഷം; മമതയ്ക്ക് അന്ത്യശാസനം നൽകി കല്യാൺ ബാനർജി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ (TMC) ആഭ്യന്തര കലഹം വീണ്ടും രൂക്ഷമാകുന്നു. പാർട്ടി അധ്യക്ഷ മമത ബാനർജിയുടെ വിശ്വസ്തനും മുതിർന്ന നേതാവുമായ കല്യാൺ ബാനർജി, മമതയുടെ അനന്തരവനായ അഭിഷേക് ബാനർജിക്കെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തി.
“ഒന്നുകിൽ ഞാൻ, അല്ലെങ്കിൽ അഭിഷേക് ബാനർജി” ആരാണ് പാർട്ടിയിൽ വേണ്ടതെന്ന് മമത തീരുമാനിക്കണമെന്ന് കല്യാൺ ബാനർജി തുറന്നടിച്ചു.

അഭിഷേക് ബാനർജി ഇല്ലാതെ പാർട്ടി മുന്നോട്ടുപോകില്ലെന്നാണ് മമതയുടെ നിലപാടെങ്കിൽ, താൻ പാർട്ടിയിൽ തുടരില്ലെന്ന് കല്യാൺ ബാനർജി വ്യക്തമാക്കി. അഭിഷേക് സ്വയം രാജാവാണെന്ന് കരുതുന്നു, മുതിർന്ന നേതാക്കളെ ബഹുമാനിക്കുന്നില്ല. ഇത്തരം സമീപനങ്ങൾ പാർട്ടിയുടെ ഐക്യത്തെ തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ അസ്വസ്ഥത വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ വിവാദം. അടുത്തിടെ ഇരുപതോളം എംപിമാർ പാർട്ടി വിട്ട് എൻഡിഎയിൽ ചേരാൻ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. കൂടാതെ, ചില രാജ്യസഭാ അംഗങ്ങൾ രാജിവെച്ചതും പാർട്ടിക്ക് വലിയ രാഷ്ട്രീയ സമ്മർദ്ദമായി മാറിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!