Thursday, June 11, 2026

ന്യൂ ഗ്ലാസ്‌ഗോയിലെ തീപിടിത്തം; 32കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു

ഹാലിഫാക്സ്: നോവസ്കോഷയിലെ ന്യൂ ഗ്ലാസ്‌ഗോയിൽ കഴിഞ്ഞദിവസമുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് 32 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡാൽക്രോംബി ഡ്രൈവിലുള്ള (Dalcrombie Drive) ഒരു വീട്ടിൽ ജൂൺ 3-നാണ് സംഭവം നടന്നത്. പൊലീസും അഗ്നിശമന സേനയും എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ ആർക്കും പരുക്കേറ്റില്ലെങ്കിലും വീടിന് വലിയ നാശനഷ്ടം സംഭവിച്ചിരുന്നു.

പിന്നീട് നടത്തിയ പൊലീസ് അന്വേഷണത്തിൽ തീപിടിത്തം മനഃപൂർവം സൃഷ്ടിച്ചതാണെന്ന് കണ്ടെത്തി. ന്യൂ ഗ്ലാസ്‌ഗോ പൊലീസ് മേജർ ക്രൈം യൂണിറ്റും നോവസ്കോഷ ഫയർ മാർഷലിന്റെ ഓഫീസും നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. നരഹത്യയ്ക്ക് തുല്യമായ അശ്രദ്ധ, തീവെപ്പ് എന്നീ കുറ്റങ്ങളാണ് സ്ത്രീക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ പിക്ടൗ പ്രൊവിൻഷ്യൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!