Thursday, June 11, 2026

ടൊറന്റോയില്‍ റെയ്ഡിനിടെ വെടിയേറ്റ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു; പ്രതിക്കായി തിരച്ചില്‍ ശക്തം

ടൊറന്റോ: ടൊറന്റോയില്‍ റെയ്ഡിനിടെ ഉണ്ടായ വെടിവെപ്പില്‍ പരുക്കേറ്റ പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു. ടൊറന്റോ എമര്‍ജന്‍സി ടാസ്‌ക് ഫോഴ്സ് (ETF) അംഗമായ മാര്‍ക് പിനിസോട്ടോ (43) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ വടക്കുപടിഞ്ഞാറന്‍ ടൊറന്റോയിലെ ട്രെതവേ ഡ്രൈവ്, ബ്ലാക്ക് ക്രീക്ക് ഡ്രൈവ് എന്നിവയ്ക്ക് സമീപമുള്ള ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തിരച്ചില്‍ വാറന്റുമായി എത്തിയപ്പോഴായിരുന്നു സംഭവം. പോലീസും പ്രതികളും തമ്മില്‍ രൂക്ഷമായ വെടിവെപ്പുണ്ടാവുകയും, ഇതിനിടയില്‍ മാര്‍ക്കിന് വെടിയേല്‍ക്കുകയുമായിരുന്നു.

വെടിയേറ്റ മാര്‍ക്കിനെ ഉടന്‍ തന്നെ സണ്ണിബ്രൂക്ക് ഹെല്‍ത്ത് സയന്‍സസ് സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ടൊറന്റോ പോലീസ് സര്‍വീസില്‍ 18 വര്‍ഷത്തെ സര്‍വീസുള്ള മാര്‍ക്, കഴിഞ്ഞ 5 വര്‍ഷമായി എമര്‍ജന്‍സി ടാസ്‌ക് ഫോഴ്സിലാണ് ജോലി ചെയ്തിരുന്നത്. ടൊറന്റോ പോലീസ് ചീഫ് മൈറോണ്‍ ഡെംകിവ് വാര്‍ത്താസമ്മേളനത്തില്‍ മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

കഴിഞ്ഞ മാര്‍ച്ചില്‍ യു.എസ് കോണ്‍സുലേറ്റിന് നേരെയുണ്ടായ വെടിവെപ്പ് ഉള്‍പ്പെടെ, ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ നടന്ന നിരവധി ആയുധക്കേസുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് വ്യാഴാഴ്ച പുലര്‍ച്ചെ 5:42-ഓടെ ഇവിടെ റെയ്ഡിനായി എത്തിയത്. ഈ കേസില്‍ ഉള്‍പ്പെട്ട 19 വയസ്സുകാരനായ സാറാ ജാബി (Zara Jabbi) എന്ന പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇയാള്‍ സായുധനും അപകടകാരിയുമാണെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ പരിക്കേറ്റ മറ്റൊരു പ്രതി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് പ്രൊവിന്‍ഷ്യല്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് യൂണിറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കനേഡിയന്‍ രാഷ്ട്രീയ നേതാക്കളും ടൊറന്റോ മേയര്‍ ഒലിവിയ ചൗവും ഉദ്യോഗസ്ഥന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!