ഹാലിഫാക്സ്: ഹാലിഫാക്സ് മേഖലയിൽ അമിതവേഗതയിൽ വാഹനമോടിച്ചതിന് 18 വയസ്സുകാരന് കനത്ത പിഴയും ശിക്ഷയും. നടപടി ഹൈവേ 102-ൽ മണിക്കൂറിൽ 159 കി.മീ വേഗതയിൽ (നിശ്ചിത പരിധി 100 കി.മീ) വാഹനം ഓടിച്ചതിന്. കാനഡയിലെ നിയമപ്രകാരം 2,422.50 ഡോളർ (ഏകദേശം ഇന്ത്യൻ രൂപ ₹2 ലക്ഷം) പിഴ ചുമത്തി.

പിഴയ്ക്ക് പുറമെ, ഹാലിഫാക്സ് പൊലീസ് ഡ്രൈവിംഗ് ലൈസൻസ് 7 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുകയും കാർ പിടിച്ചെടുക്കുകയും ചെയ്തു. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നതിനെയാണ് സ്റ്റണ്ടിംഗ് ഡ്രൈവിംഗ് (Stunt Driving) എന്ന് വിളിക്കുന്നത്. ഇത് റോഡിലെ സുരക്ഷയ്ക്ക് ഭീഷണിയും നിയമവിരുദ്ധവുമാണ്.
