Saturday, June 13, 2026

കോനെസ്റ്റോഗ മാളിലെ ആഭരണ മോഷണം; പ്രതിയുടെയും രക്ഷപ്പെട്ട വാഹനത്തിന്റെയും ചിത്രങ്ങൾ പുറത്തുവിട്ട് വാട്ടർലൂ പൊലീസ്

ടൊറൻ്റോ: കോനെസ്റ്റോഗ മാളിലെ ജ്വല്ലറിയിൽ നടന്ന മോഷണത്തിൽ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെയും രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനത്തിന്റെയും ചിത്രങ്ങൾ പുറത്തുവിട്ട് വാട്ടർലൂ റീജിയണൽ പൊലീസ്. ജൂൺ 2-ന് ഉച്ചയ്ക്ക് ഏകദേശം 2.50 ഓടെയാണ് മോഷണം നടന്നത്.

ജ്വല്ലറിയിലെ കൗണ്ടറിലെത്തിയ പ്രതി ഒരു ആഭരണം കാണണമെന്ന് ജീവനക്കാരനോട് ആവശ്യപ്പെട്ടു. ജീവനക്കാരൻ ആഭരണം കാണിച്ചയുടൻ അത് കൈക്കലാക്കിയ പ്രതി ഉടൻ തന്നെ മാളിൽ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു .മാളിന് പുറത്ത് കാത്തുനിന്നിരുന്ന വാഹനത്തിൽ കയറിയാണ് പ്രതി സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞത്. ഡാവൻപോർട്ട് റോഡിലൂടെയാണ് മോഷ്ടാവ് സഞ്ചരിച്ച വാഹനം പോയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പ്രതിയെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനുമായി പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരമോ പ്രതിയെക്കുറിച്ച് അറിവോ ഉള്ളവർ 519-570-9777 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

പേരു വിവരങ്ങൾ വെളിപ്പെടുത്താതെ വിവരം കൈമാറാൻ ആഗ്രഹിക്കുന്നവർക്ക് ക്രൈം സ്റ്റോപ്പേഴ്സിന്റെ 1-800-222-8477 എന്ന നമ്പറിലോ അവരുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ വിവരങ്ങൾ നൽകാവുന്നതാണ്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!