ടൊറന്റോ: ഒന്റാരിയോ മലയാളി സമൂഹത്തിന് സങ്കടമായി ഒരു ആഴ്ചയിൽ ആറ് മലയാളികളുടെ വിയോഗം. അപകടത്തിലും ആരോഗ്യപ്രശ്നങ്ങളിലൂടെയും ആണ് ആറ് പേരും മരിച്ചത്. ലണ്ടൻ ഒൻ്റാരിയോയിൽ ദീഘകാലമായി താമസിക്കുന്ന വെസ്റ്റേൺ യൂണിവേഴ്സിറ്റി പ്രഫസർ ഡോ . ഞന്നൂർ നാരായണൻ അന്തരിച്ചത് ജൂൺ 25 ന് ആയിരുന്നു . തൊട്ടടുത്ത ദിവസം നോർത്ത് യോർക്കിൽ താമസിച്ചിരുന്ന ജിതില യോഹന്നാൻ (39) അപ്രതീക്ഷിതമായി മരണപ്പെട്ടു. ഇവരുടെ കുടുംബത്തെ സഹായിക്കുന്നതിനായി GoFundMe ധനസമാഹരണ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.
മറ്റൊരു ദാരുണ സംഭവത്തിൽ, മിസിസാഗ സ്വദേശികളായ സരിൻ സി. സാം, അർജുൻ ജിനചന്ദ്രൻ എന്നിവർ ഇന്ന് രാവിലെ Parry Sound( പാരി സൗണ്ട് ) ന് സമീപത്ത് ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. ഇരുവരുടെയും ഭൗതികശരീരങ്ങൾ കേരളത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനായുള്ള ചെലവുകൾ കണ്ടെത്താൻ GoFundMe ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്.

മലയാളി സമൂഹത്തിന്റെ ആദരവിന് പാത്രമായിരുന്ന പ്രമുഖ നിയമവിദഗ്ധയും Barrister & Solicitor-ഉമായ സിമി ചാക്കോയുടെ നിര്യാണവും സമൂഹത്തിന് വലിയ നഷ്ടമായി. കൂടാതെ, മക്കളെ സന്ദർശിക്കാനായി ഒന്റാരിയോയിലെത്തിയ ജോസഫ് സാമുവൽ (70) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ഭൗതികശരീരം കേരളത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങൾ കുടുംബം നടത്തിവരികയാണ്.
