Tuesday, June 30, 2026

സ്റ്റൗഫ്‌വില്ലിൽ റോഡ് നിർമാണ തൊഴിലാളിയെ വാഹനം ഇടിച്ചു; ഗുരുതര പരുക്ക്

ടൊറന്റോ: കാനഡയിലെ ഒന്റാരിയോയിലെ സ്റ്റൗഫ്‌വില്ലിൽ റോഡ് നിർമാണ ജോലിക്കിടെ തൊഴിലാളിയെ വാഹനം ഇടിച്ചു.അപകടത്തിൽ തൊഴിലാളിക്ക് ​ഗുരുതരമായി പരുക്കേറ്റു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. അമിതവേഗതയിലെത്തിയ വാഹനം തൊഴിലാളിയെ ഇടിക്കുകയായിരുന്നു.യോർക്ക് റീജിയണൽ പൊലീസിന്റെ വിവരമനുസരിച്ച്, പുലർച്ചെ 3.15 ഓടെ സ്റ്റൗഫ്‌വില്ല് റോഡിൽ വാർഡൻ അവന്യൂവിനും കെന്നഡി റോഡിനും ഇടയിലാണ് അപകടമുണ്ടായത്. അപകടത്തിൽ പരുക്കേറ്റ റോഡ് നിർമാണ തൊഴിലാളിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റി.

സംഭവസ്ഥലത്ത് മറ്റൊരാളെയും പാരാമെഡിക്കൽ സംഘം പരിശോധിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടില്ല. ഇയാളും റോഡ് നിർമാണ സംഘത്തിലെ അംഗമാണോയെന്ന കാര്യം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ട റോഡുകൾ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണെന്നും വാഹനയാത്രക്കാർ പ്രദേശം ഒഴിവാക്കി ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നും പൊലീസ് അറിയിച്ചു. അപകടത്തെക്കുറിച്ച് യോർക്ക് റീജിയണൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!