Wednesday, July 1, 2026

ഒമാനിൽ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾക്ക് കൂടുതൽ നിയന്ത്രണം; അഞ്ചാം ഘട്ട നിരോധനം ഇന്ന് മുതൽ

മസ്കറ്റ്: ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾ നിരോധിക്കുന്നതിന്റെ അഞ്ചാം ഘട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ. ഡിസിഷൻ നമ്പർ 8/2024 പ്രകാരമുള്ള പുതിയ ഘട്ടത്തിൽ കൂടുതൽ വാണിജ്യ സ്ഥാപനങ്ങളിലേക്കാണ് നിരോധനം വ്യാപിപ്പിച്ചിരിക്കുന്നത്.പരമ്പരാഗത ഒമാനി കടകൾ, സ്വർണ-വെള്ളി ആഭരണശാലകൾ, ഫർണിച്ചർ ഷോപ്പുകൾ, വാഹന ഡീലർഷിപ്പുകൾ, കാർ കെയർ സെന്ററുകൾ എന്നിവയും ഇനി മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾ നൽകാൻ പാടില്ലെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുക, പുനരുപയോഗിക്കാവുന്ന ബാഗുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഘട്ടംഘട്ടമായി നിരോധനം നടപ്പാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.സുസ്ഥിരമായ ഉപഭോഗ ശീലങ്ങൾ വളർത്തിയെടുക്കുന്നതിനും പരിസ്ഥിതി സൗഹൃദ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒമാന്റെ ദീർഘകാല നയത്തിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനം വിവിധ മേഖലകളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!