Wednesday, July 1, 2026

പുതിയ പൈപ്പ്ലൈന്‍ പദ്ധതി പ്രഖ്യാപിക്കാന്‍ ഒരുങ്ങി ആല്‍ബര്‍ട്ട

കാല്‍ഗറി: കാനഡയിലെ പടിഞ്ഞാറന്‍ തീരത്തേക്ക് (West Coast) പുതിയ എണ്ണ പൈപ്പ്ലൈന്‍ നിര്‍മ്മിക്കുന്നതിനുള്ള ഔദ്യോഗിക നിര്‍ദ്ദേശം ഫെഡറല്‍ മേജര്‍ പ്രൊജക്റ്റ്‌സ് ഓഫീസിന് മുന്നില്‍ സമര്‍പ്പിക്കാനൊരുങ്ങി ആല്‍ബര്‍ട്ട. പ്രവിശ്യാ ഭരണകൂടം വ്യാഴാഴ്ച പ്രഖ്യാപനം നടത്തും. പൈപ്പ്ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ആല്‍ബര്‍ട്ട ഊര്‍ജ്ജ മന്ത്രി ബ്രയാന്‍ ജീന്‍ വ്യാഴാഴ്ച കാല്‍ഗറി പെട്രോളിയം ക്ലബ്ബില്‍ പ്രത്യേക പ്രസംഗം നടത്തും. പ്രശസ്തമായ ‘കാല്‍ഗറി സ്റ്റാമ്പീഡ്’ മേള വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ, കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും ഈ ആഴ്ച ആല്‍ബര്‍ട്ട സന്ദര്‍ശിക്കുന്നുണ്ട്.

ബ്രിട്ടിഷ് കൊളംബിയയിലെ ഒരു നിശ്ചിത തുറമുഖത്തേക്ക് പ്രതിദിനം പത്ത് ലക്ഷം ബാരല്‍ വരെ എണ്ണ എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ വന്‍കിട പദ്ധതി. നിലവില്‍ സ്വകാര്യ മേഖലയില്‍ നിന്നുള്ള നിര്‍മ്മാതാക്കളാരും ഈ പദ്ധതി ഏറ്റെടുക്കാന്‍ മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് ആല്‍ബര്‍ട്ട സര്‍ക്കാര്‍ തന്നെ നേരിട്ട് ഇതിന്റെ പ്രധാന സ്‌പോണ്‍സറായി രംഗത്തിറങ്ങുന്നത്. രാജ്യത്തിന്റെ ദേശീയ താല്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് വേഗത്തില്‍ അനുമതി നല്‍കുന്നതിനായി ഒരു വര്‍ഷം മുമ്പാണ് ഫെഡറല്‍ സര്‍ക്കാര്‍ മേജര്‍ പ്രൊജക്റ്റ്‌സ് ഓഫീസ് രൂപീകരിച്ചത്.

വരുന്ന 2027 സെപ്റ്റംബറോടെ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ആല്‍ബര്‍ട്ട പ്രവിശ്യ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കി 2030-കളുടെ മധ്യത്തോടെ പൈപ്പ്ലൈനിലൂടെയുള്ള എണ്ണ വിതരണം പൂര്‍ണ്ണ തോതില്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പുതിയ പൈപ്പ്ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ കാനഡയുടെ ഊര്‍ജ്ജ മേഖലയ്ക്ക് അത് വലിയ മുന്നേറ്റം സമ്മാനിക്കുമെന്നാണ് വിലയിരുത്തല്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!