Friday, July 3, 2026

അമേരിക്ക–കാനഡ അതിർത്തിയിലെ ‘ഗോർഡി ഹൗ ബ്രിഡ്ജ്’ തുറക്കാത്തിനു കാരണം ഡൊണൾഡ് ട്രംപ്?

വിൻഡ്സർ (ഒന്റാറിയോ): വടക്കേ അമേരിക്കയിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വ്യാപാരപാതയായ കാനഡയിലെ വിൻഡ്സറിനെയും അമേരിക്കയിലെ ഡെട്രോയിറ്റിനെയും ബന്ധിപ്പിക്കുന്ന അത്യാധുനിക ഗോർഡി ഹൗ ബ്രിഡ്ജ് (Gordie Howe Bridge) ഉദ്ഘാടനം ചെയ്യാൻ ഒരുങ്ങിയിരിക്കെയാണ് അപ്രതീക്ഷിത പ്രതിസന്ധി.

“കാനഡയ്ക്ക് ദോഷകരമായ ഒരു കരാറിൽ എത്തേണ്ടി വരുമെങ്കിൽ, ഈ പാലം സമ്മർദ്ദത്തിനുള്ള ആയുധമായി ഉപയോഗിക്കരുത്. അത്തരമൊരു സാഹചര്യം ഉണ്ടാകുന്നത് ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല.”ഇതിനെക്കുറിച്ച് പ്രതികരിച്ച വിൻഡ്സർ മേയർ ഡ്രൂ ഡിൽക്കൻസ് പറഞ്ഞു.

ആറ് പാതകളോടും അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടും കൂടി നിർമിച്ച ഈ പാലം വിനോദസഞ്ചാരികൾക്കും ചരക്കുവാഹനങ്ങൾക്കും അതിർത്തി കടക്കൽ കൂടുതൽ വേഗത്തിലും സുഗമമായും മാറ്റുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഇതുവരെ പൊതുജനങ്ങൾക്കോ വ്യാപാര വാഹനങ്ങൾക്കോ പാലം ഉപയോഗിക്കാൻ അനുമതിയില്ല.

റിപ്പോർട്ടുകൾ പ്രകാരം, അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഈ പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തടഞ്ഞിരിക്കുകയാണ്. കഴിഞ്ഞ മാസം നടത്താനിരുന്ന ഉദ്ഘാടനമാണ് ഇതുമൂലം മാറ്റിവെച്ചത്.

അമേരിക്കയ്ക്ക് കൂടുതൽ വ്യാപാര ഇളവുകൾ വേണമെന്നും, കാനഡയും മിഷിഗൺ സംസ്ഥാനവും സംയുക്തമായി ഉടമസ്ഥത വഹിക്കുന്നതും പൂർണമായും കാനഡയുടെ ധനസഹായത്തോടെ നിർമ്മിച്ചതുമായ ഈ പാലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട ആവശ്യങ്ങളും ട്രംപ് മുന്നോട്ടുവച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.ജൂൺ ആദ്യവാരം കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി പാലം ഉടൻ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, “ശേഷിക്കുന്ന ചില വിഷയങ്ങൾ പരിഹരിക്കാനുണ്ട്” എന്ന് വ്യക്തമാക്കി ഉദ്ഘാടനം പിന്നീട് മാറ്റിവെച്ചു.

വ്യാപാരത്തിനും യാത്രയ്ക്കും നിർണായകമായ ഈ പാലത്തിന്റെ ഭാവി ഇപ്പോൾ രാഷ്ട്രീയ ചർച്ചകളുടെയും കാനഡ–അമേരിക്ക വ്യാപാര ചർച്ചകളുടെയും കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!