ഡൽഹി: ജീവനക്കാരുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗത്തിൽ നിയന്ത്രണവുമായി ഇലോൺ മസ്‌കിന്റെ ടെസ്‌ല. ജീവനക്കാർ ഉയർന്ന തോതിൽ എഐ ടോക്കണുകൾ ഉപയോഗിച്ച് ചെലവ് വർധിപ്പിച്ചതിനെ തുടർന്നാണ് കമ്പനി പുതിയ പരിധി ഏർപ്പെടുത്തിയത്.പുതിയ തീരുമാനപ്രകാരം ഓരോ ജീവനക്കാരനും ആഴ്ചയിൽ പരമാവധി 200 ഡോളർ വരെ മാത്രം എഐ ഉപയോഗച്ചെലവ് അനുവദിക്കും. ഇതിന് മുകളിലായി എഐ സേവനങ്ങൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കും. ചെലവ് നിയന്ത്രണവും വിഭവങ്ങളുടെ കാര്യക്ഷമ ഉപയോഗവും ലക്ഷ്യമിട്ടാണ് നടപടി.

പുതിയ സംവിധാനത്തിന്റെ ഭാഗമായി ജീവനക്കാരുടെ എഐ ഉപയോഗത്തിന് റാങ്കിംഗ് സംവിധാനം കൊണ്ടുവരാനും ടെസ്‌ല പദ്ധതിയിടുന്നു. ഓരോ ജീവനക്കാരുടെയും ടോക്കൺ ഉപയോഗം നിരീക്ഷിച്ച് വിലയിരുത്തുന്ന രീതിയാകും നടപ്പിലാക്കുക. ഇലോൺ മസ്‌കിന്റെ നിർദേശപ്രകാരമാണ് ഈ മാറ്റങ്ങൾ നടപ്പാക്കുന്നതെന്നാണ് സൂചന. ടെസ്‌ലയുടെ ആഭ്യന്തര എഐ പ്ലാറ്റ്ഫോമായ ബോട്ടിൽ റോക്കറ്റ് വഴി ജീവനക്കാർക്ക് വിവിധ എഐ മോഡലുകൾ ഉപയോഗിക്കാൻ അവസരം നൽകിയിരുന്നു. ഇതിലൂടെ ഓപ്പൺ എഐ, ആന്ത്രോപിക്, എക്‌സ്‌എഐ തുടങ്ങിയ സംവിധാനങ്ങളിലേക്കുള്ള പ്രവേശനവും ലഭിച്ചിരുന്നു.
