Saturday, July 4, 2026

മൺട്രിയോളിൽ വാഹനാപകടം: അപ്പാർട്ട്‌മെന്റ് കെട്ടിടത്തിലേക്ക് കാർ ഇടിച്ചുകയറി; ഡ്രൈവർക്ക് ​ഗുരുതര പരുക്ക്

മൺട്രിയോൾ: മൺട്രിയോളിലെ ആൻജൂവിൽ, കാർ മറ്റൊരു വാഹനത്തിൽ ഇടിച്ച ശേഷം അപ്പാർട്ട്മെന്റ് കെട്ടിടത്തിലേക്ക് പാഞ്ഞുകയറി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ 64-കാരനായ ഡ്രൈവർ അപകടനില തരണം ചെയ്തതായി മൺട്രിയോൾ പൊലീസ് (SPVM) അറിയിച്ചു.വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ ഷാത്തോനഫ് ബൂളിവാർഡും (Châteauneuf Boulevard) ബാൾഡ്‌വിൻ സ്ട്രീറ്റും ചേരുന്ന ജംഗ്ഷനിലാണ് അപകടമുണ്ടായത്. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ്, അഗ്നിരക്ഷാസേന, ആരോഗ്യപ്രവർത്തകർ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

പ്രാഥമിക അന്വേഷണത്തിൽ, ഷാത്തോനഫ് ബൂളിവാർഡിലൂടെ സഞ്ചരിച്ചിരുന്ന 64-കാരന്റെ വാഹനം പാതമാറി സഞ്ചരിച്ച് മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സമീപത്തെ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.അപകടത്തിൽ ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. എന്നാൽ ഇന്ന് രാവിലെയോടെ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. മറ്റൊരു കാറിലുണ്ടായിരുന്ന സ്ത്രീയ്ക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമല്ലെന്ന് അധികൃതർ വ്യക്തമാക്കി.ഡ്രൈവറുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം അദ്ദേഹത്തിൽ നിന്ന് മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!