Sunday, July 5, 2026

അന്താരാഷ്ട്ര സര്‍വീസുകളില്‍ 15% വരെ നിരക്കിളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ജിദ്ദ: സൗദി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സര്‍വീസുകളില്‍ 15 ശതമാനം വരെ ടിക്കറ്റ് നിരക്കിളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ജൂലൈ ഒമ്പത് വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക. അവധി ആഘോഷിക്കാന്‍ നാട്ടിലേക്ക് യാത്രയാവുന്ന പ്രവാസികള്‍ക്ക് ആശ്വാസമാകുന്നതാണ് പ്രഖ്യാപനം.

ഇന്ന് മുതല്‍ ടിക്കറ്റ് ഇളവ് ലഭ്യമാകും. അടുത്ത വര്‍ഷം മാര്‍ച്ച് 27 വരെയുള്ള യാത്രകള്‍ക്ക് ഇളവ് ലഭിക്കും. ഇതിനായി ജൂലൈ ഒമ്പത് വരെയാണ് ബുക്ക് ചെയ്യാന്‍ അവസരമുള്ളത്.

കുറഞ്ഞ നിരക്കും സ്റ്റാന്‍ഡേര്‍ഡ് നിരക്കുമുള്ള എക്‌സ്പ്രസ് ലൈറ്റ്, എക്‌സ് വാല്യൂ എന്നിവയിലാണ് ഇളവ്. മൊബൈല്‍ ആപ്പിലൂടെയും ഔദ്യോഗിക വെബ്സൈറ്റിലൂടെയും ബുക്ക് ചെയ്യുന്നവര്‍ക്ക് ബുക്കിംഗ് ഫീസ് ഈടാക്കില്ല. ഒരു തവണ സൗജന്യമായി യാത്രാ തീയതി മാറ്റാനും അവസരമുണ്ട്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍, സിംഗപ്പൂര്‍, ബാങ്കോക്ക്, ഫുക്കറ്റ് എന്നിവ ഉള്‍പ്പെടെ വിവിധ അന്താരാഷ്ട്ര സെക്ടറുകളിലാണ് ഓഫര്‍ ബാധകമാകുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!