Monday, July 13, 2026

കിച്ചനറിലെ ആയുധ കവർച്ച കേസ്; പ്രതിക്കായി അന്വേഷണം ആരംഭിച്ച് വാട്ടർലൂ പൊലീസ്

ടൊറന്റോ: കാനഡയിലെ കിച്ചനറിൽ നടന്ന ആയുധ കവർച്ച കേസിൽ പ്രതിക്കായി വാട്ടർലൂ റീജനൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച പുലർച്ചെയുണ്ടായ സംഭവത്തിൽ ഒരാളുടെ സ്വകാര്യ വസ്തുക്കൾ കവർന്നതായി പൊലീസ് അറിയിച്ചു.

ശനിയാഴ്ച പുലർച്ചെ 2.20ഓടെയാണ് വെബർ സ്ട്രീറ്റ് ഈസ്റ്റിനും കിൻസി അവന്യൂവിനും സമീപം, ഹൈവേ 8 മേഖലയിലാണ് ഈ സംഭവം നടന്നത്.
വഴിനടന്നു പോവുകയായിരുന്ന ഒരാളെ ഒരു സ്ത്രീ സമീപിച്ച് ആക്രമിക്കുകയും വ്യക്തിഗത വിവരങ്ങളും സാധനങ്ങളും കവരുകയുമായിരുന്നു. സംഭവസ്ഥലത്ത് നിന്ന് പ്രതി വേ​ഗം രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. ഇരയുടെയോ പ്രതിയുടെയോ പ്രായം സംബന്ധിച്ച വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. വെളുത്ത ഹൂഡി ധരിച്ച പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വാട്ടർലൂ റീജനൽ പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!