Tuesday, July 14, 2026

എയർ കാനഡയിൽ പുതിയ തൊഴിൽ കരാർ; 11,000 ജീവനക്കാർക്ക് നേട്ടം

ഓട്ടവ: എയർ കാനഡയും തൊഴിലാളി യൂണിയനായ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് മെഷിനിസ്റ്റ്സ് ആൻഡ് എയ്റോസ്പേസ് വർക്കേഴ്സ് (IAMAW) പുതിയ കൂട്ടായ തൊഴിൽ കരാറിൽ ധാരണയിലെത്തി. കമ്പനിയുടെ സാങ്കേതിക വിഭാഗം, വിമാനത്താവള പ്രവർത്തനങ്ങൾ, കാർഗോ, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ഏകദേശം 11,000 ജീവനക്കാർക്കാണ് പുതിയ കരാർ ഗുണകരമാകുക.

2030 മാർച്ച് 31 വരെ പ്രാബല്യമുള്ള നാല് വർഷത്തെ കരാറിനാണ് ഇരുപക്ഷവും ധാരണയിലെത്തിയത്. യൂണിയൻ അംഗങ്ങളുടെ അന്തിമ അംഗീകാരം ലഭിക്കുന്നതോടെ കരാർ ഔദ്യോഗികമായി നിലവിൽ വരും.ഈ വർഷം എയർ കാനഡ ഒപ്പുവെക്കുന്ന ആറാമത്തെ കൂട്ടായ തൊഴിൽ കരാറാണിത്. ജീവനക്കാരുടെ ക്ഷേമവും സ്ഥാപനത്തിന്റെ പ്രവർത്തന സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പായാണ് പുതിയ ധാരണയെ വിലയിരുത്തുന്നത്.

തൊഴിലാളികളുടെ ആവശ്യങ്ങളും തൊഴിൽ സാഹചര്യങ്ങളും പരിഗണിച്ചാണ് കരാറിൽ എത്താനായതെന്ന് എയർ കാനഡ അധികൃതർ അറിയിച്ചു. യൂണിയൻ അംഗങ്ങളുടെ അംഗീകാരം ലഭിക്കുന്നതോടെ കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാകുമെന്നും യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!