Tuesday, July 14, 2026

കിച്ചനർ മാർക്കറ്റിലെ തീപിടിത്തം; ശുചീകരണം പൂർത്തിയാകുന്നത് വരെ മാർക്കറ്റ് അടച്ചിടും

ടൊറന്റോ: കിച്ചനർ മാർക്കറ്റിലെ തീപിടിത്തത്തെ തുടർന്ന് ശുചീകരണം പൂർത്തിയാകുന്നത് വരെ മാർക്കറ്റ് അടച്ചിടും. തീപിടിത്തമുണ്ടായത് ഞായറാഴ്ച പുലർച്ചെ മാർക്കറ്റിലെ ഒരു വ്യാപാര സ്ഥാപനത്തിന്. സംഭവത്തിൽ ഏകദേശം 50,000 കനേഡിയൻ ഡോളറിന്റെ നഷ്ടമുണ്ടായതായും തീപിടിത്തത്തിൽ ദുരൂഹതയില്ലെന്നും അധികൃതർ വ്യക്തമാക്കി.

മാർക്കറ്റ് സുരക്ഷിതമായി വീണ്ടും പ്രവർത്തനം ആരംഭിക്കുന്നതിനുള്ള പദ്ധതികളും നഗരസഭ തയ്യാറാക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, കെട്ടിടം അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലും ഡൗൺടൗൺ കിച്ചനർ ബിഐഎ സംഘടിപ്പിക്കുന്ന ഫിഫ ലോകകപ്പ് സെമിഫൈനൽ മത്സരങ്ങളുടെ തത്സമയ പ്രദർശനം നിശ്ചയിച്ച പ്രകാരം തുടരുമെന്ന് നഗരസഭ അറിയിച്ചു.

എന്നാൽ ശുചീകരണ പ്രവർത്തനങ്ങൾ തുടരുന്നതിനാൽ അടുത്ത ഏതാനും മത്സരങ്ങളിൽ മാർക്കറ്റ് കെട്ടിടത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. ഇതോടെ മാർക്കറ്റിലെ വ്യാപാര സ്റ്റാളുകളും ബാർ സേവനങ്ങളും ലഭ്യമാകില്ല. സന്ദർശകരുടെ സൗകര്യത്തിനായി താൽക്കാലിക ശുചിമുറികൾ ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.

ലോകകപ്പിന്റെ ശേഷിക്കുന്ന മത്സരങ്ങൾക്കായി കിച്ചനറിന് പുറമെ കേംബ്രിഡ്ജിലെ ഗാസ്‌ലൈറ്റ് ഡിസ്ട്രിക്റ്റ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലും പൊതുജനങ്ങൾക്ക് തത്സമയ പ്രദർശനങ്ങൾ ഒരുക്കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!