ടൊറന്റോ: മലയാളി ട്രക്കേഴ്സ് അസോസിയേഷൻ ഓഫ് കാനഡ (MTAC) അന്താരാഷ്ട്ര വടംവലി മത്സരം സംഘടിപ്പിക്കുന്നു.
2022 ജൂലൈ 30-ന് ആണ് മത്സരം നടക്കുക. 590 കിലോഗ്രാം (1300 LB) വിഭാഗത്തിൽ നടക്കുന്ന മത്സരത്തിൽ നോർത്ത് അമേരിക്കയിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും.
ഹാമിൾട്ടൺ മലയാളി സമാജം ഗ്രൗണ്ടിൽ വച്ചാണ് മത്സരം നടക്കുക.
ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് മോഹൻദാസ് കളരിക്കൽ സ്പോൺസർ ചെയ്യുന്ന TP മണികണ്ഠദാസ് മെമ്മോറിയൽ എവർറോളിങ്ങ് ട്രോഫിയും 10,001 ഡോളർ പ്രൈസ് മണിയും, രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിന് ലയൺഷേർ ഇമ്മിഗ്രേഷൻ INC (സോൾവിൻ ജെ കല്ലിങ്കൽ) സ്പോൺസർ ചെയ്യുന്ന എവർറോളിങ്ങ് ട്രോഫിയും 5,001 ഡോളറും, മൂന്നാം സ്ഥാനക്കാർക്ക് ഗിഫ്റ്റ് എക്സ്പ്രസ്സ് INC സ്പോൺസർ ചെയ്യുന്ന എവർറോളിങ്ങ് ട്രോഫിയും 2,501 ഡോളറും സമ്മാനമായി ലഭിക്കും. ഷെയ്ഡ്സ് ത്രീ വിൻഡോ ഫാഷൻസ് സ്പോൺസർ ചെയ്യുന്ന 1,001 ഡോളറാണ് നാലാം സ്ഥാനത്തു എത്തുന്ന ടീമിന് ലഭിക്കുക.
റിയലറ്ററായ മോഹൻദാസ് കളരിക്കൽ ആണ് വടംവലി മത്സരത്തിന്റെ മെഗാ സ്പോൺസർ. കാനഡയിലെ ഏറ്റവും വലിയ സമ്മാന തുകയുള്ള വടം വലി മത്സരമാണ് ഇതെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. കാനഡയിലെ ഈ വടംവലി മാമാങ്കത്തിനു മുഴുവൻ അഭ്യുദയകാംഷികളുടെയും സുഹൃത്തുക്കളുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് പ്രിൻസ് പേരേപ്പാടൻ (പ്രസിഡന്റ്) 647-281-5090, അനീഷ് കുമാർ (സെക്രട്ടറി) 647-763-4435, അബിൻ ബാബു (ട്രഷറർ) 905-924-2874, സോമോൻ സക്കറിയ കൊൻടൂരാൻ (ടൂർണമെൻറ് ചെയർമാൻ) 647-717-5987, സന്തോഷ് മേക്കര (ടൂർണമെൻറ് കമ്മിറ്റി) 647-762-8533 എന്നിവരുമായി ബന്ധപ്പെടണമെന്നും സംഘാടകർ അറിയിച്ചു.
ഹാമിൾട്ടൺ മലയാളി സമാജം ഹാളിൽ നടത്തിയ പ്രസ് മീറ്റിൽ MTAC പ്രസിഡന്റ് പ്രിൻസ് പേരേപ്പാടൻ, ടൂർണമെന്റ് ചെയർമാൻ സോമോൻ സക്കറിയ, MTAC ഡയറക്ടർ ബോർഡംഗം മാത്യു ജോയി, വൈസ് പ്രസിഡന്റ് ഷൈജു മാത്യു, ജോയിന്റ് സെക്രട്ടറി റോമി ചെറിയാൻ, ജോയിന്റ് ട്രെഷറർ അര്ജുൻ പ്രസാദ്, മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സോണി മണിയൻങ്ങാട്ട്, കമ്മിറ്റി അംഗങ്ങൾ ആയ ജയുമോൻ ഗോവിന്ത്, ടിജൊ ചാക്കോ, ബ്ലെസ്സൻ മാത്യു എന്നിവർ പങ്കെടുത്തു.
