Wednesday, July 22, 2026

കാനഡയില്‍ കുറ്റകൃത്യ നിരക്കില്‍ 5% കുറവ്: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ

ഓട്ടവ: കാനഡയില്‍ കുറ്റകൃത്യങ്ങള്‍ ക്രമാനുഗതമായി കുറയുന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ. 2025ല്‍ കാനഡയില്‍ കുറ്റകൃത്യങ്ങളുടെ നിരക്കിലും അവയുടെ തീവ്രതയിലും കുറവുണ്ടായതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മുന്‍പത്തെ എട്ടു വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഉയര്‍ന്ന കുറ്റകൃത്യ തീവ്രതാ സൂചിക (Crime Severity Index), കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കുറഞ്ഞ് വരികയാണ്. 2025-ല്‍ സൂചികയില്‍ അഞ്ച് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. കുറ്റകൃത്യങ്ങളുടെ തീവ്രത നോക്കാതെയുള്ള മൊത്തം വ്യാപ്തി കണക്കാക്കുന്ന പരമ്പരാഗത കുറ്റകൃത്യ നിരക്കിലും (Conventional Crime Rate) രണ്ടു ശതമാനത്തിന്റെ കുറവുണ്ടായി.

വീടുപൊളിച്ചുള്ള കവര്‍ച്ച കേസുകള്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കുറഞ്ഞതാണ് കുറ്റകൃത്യ തീവ്രത താഴാന്‍ പ്രധാന കാരണമായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ ചൂണ്ടിക്കാണിക്കുന്നത്. കൊലപാതകങ്ങള്‍, വാഹന മോഷണം, ഭീഷണിപ്പെടുത്തിയുള്ള പണം തട്ടല്‍ എന്നിവയുടെ നിരക്കിലും ദേശീയതലത്തില്‍ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ കടകളില്‍ നിന്നുള്ള മോഷണം (Shoplifting) മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചു.

2025-ല്‍ സാമ്പത്തിക തട്ടിപ്പ് (Fraud) കേസുകളില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും, 2015-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഇപ്പോഴും 61 ശതമാനം ഉയര്‍ന്ന നിലയിലാണ്. കഴിഞ്ഞ ദശകത്തില്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ഉണ്ടായ വര്‍ധനയാണ് ഇത് കാണിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!