Wednesday, July 29, 2026

പേപ്പര്‍ ചോര്‍ച്ച തടയല്‍ ഭേദഗതി ബില്‍ ലോക്സഭയും വന്ദേമാതരം ബില്‍ രാജ്യസഭയും പാസാക്കി

ന്യുഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെ കടുത്ത വ്യവസ്ഥകളോടെയുള്ള ‘പബ്ലിക് എക്‌സാമിനേഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്) ഭേദഗതി ബില്‍, 2026’ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. പുതിയ നിയമപ്രകാരം പേപ്പര്‍ ചോര്‍ച്ചക്കേസുകളിലെ അന്വേഷണം രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കണം. ക്രമക്കേടുകളില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ക്കുള്ള ശിക്ഷ 2024-ലെ ആക്ടിലെ 3 മുതല്‍ 5 വര്‍ഷം എന്നത് 5 മുതല്‍ 10 വര്‍ഷം വരെയായി ഉയര്‍ത്തി. പിഴത്തുക 10 ലക്ഷം രൂപയില്‍ നിന്ന് 50 ലക്ഷം രൂപയായും വര്‍ധിപ്പിച്ചു. കുറ്റകൃത്യം സംഘടിതമായി നടത്തുന്നതാണെന്ന് കണ്ടെത്തിയാല്‍ കുറഞ്ഞത് 7 വര്‍ഷം തടവും 10 കോടി രൂപ വരെ പിഴയും ലഭിക്കും. ചോദ്യപേപ്പര്‍ ചോര്‍ത്തല്‍, ഒഎംആര്‍ ഷീറ്റുകളില്‍ തിരിമറി നടത്തല്‍, വ്യാജ വെബ്സൈറ്റുകള്‍ ഉണ്ടാക്കല്‍, വ്യാജ അഡ്മിറ്റ് കാര്‍ഡുകള്‍ നല്‍കല്‍ എന്നിവയുള്‍പ്പെടെ 15 നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് കുറ്റകൃത്യങ്ങളായി കരട് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വന്ദേമാതരം ആലപിക്കുന്നത് മനഃപൂര്‍വം തടസപ്പെടുത്തുന്നവര്‍ക്കും അപമാനിക്കുന്നവര്‍ക്കുമെതിരെ ക്രിമിനല്‍ നടപടി നിര്‍ദേശിക്കുന്ന ‘പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്സ് ടു നാഷണല്‍ ഓണര്‍ (ഭേദഗതി) ബില്‍, 2026’ രാജ്യസഭയും പാസാക്കി. പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ തള്ളിയാണ് ബില്‍ ശബ്ദവോട്ടെടെ പാസാക്കിയത്. 1971ലെ ദേശീയബഹുമാന നിയമം ഭേദഗതി ചെയ്യുന്നതിലൂടെ ദേശീയ ഗാനത്തിന് പുറമെ ദേശീയ ഗീതമായ വന്ദേമാതരത്തിനും തുല്യപദവി നല്‍കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ബില്‍ രാജ്യസഭയില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. എന്നാല്‍, ഈ ഭേദഗതി ബില്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്ന് ബി.ജെ.പി എം.പിമാര്‍ സഭയില്‍ ബഹളം വച്ചു. ഇതിനെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യുമെന്ന് സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്ന് ബിജെപി എംപിമാര്‍ സഭയില്‍ ബഹളം വച്ചു. ഇതിനെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യുമെന്ന് സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു. താന്‍ ഒരു ലളിതമായ ചോദ്യം ചോദിക്കുക മാത്രമാണ് ചെയ്തതെന്ന് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. വെടിവെയ്പ്പ് നടത്താന്‍ ഒന്നുകില്‍ ആഭ്യന്തരമന്ത്രി ഉത്തരവിട്ടിരിക്കണം. അല്ലെങ്കില്‍ വെടിവെയ്പ്പ് നടന്ന വിവരം അദ്ദേഹം അറിഞ്ഞിട്ടുണ്ടാകില്ല. ആദ്യത്തേതാണെങ്കില്‍ അദ്ദേഹം കുറ്റക്കാരനാണ്. രണ്ടാമത്തേതാണെങ്കില്‍ അദ്ദേഹം പദവിയില്‍ ഇരിക്കാന്‍ യോഗ്യനല്ല. ഇതില്‍ മൂന്നാമതൊരു സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ധീരനായ ആഭ്യന്തരമന്ത്രി എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമിത് ഷാ എന്തുകൊണ്ടാണ് സഭയില്‍ വരാത്തതെന്നും, ഉത്തരവ് നല്‍കിയിട്ടില്ലെങ്കില്‍ സഭയില്‍ വന്ന് വ്യക്തത വരുത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ സംസാരിക്കാനുള്ള തന്റെ അവകാശം വിനിയോഗിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!