Wednesday, July 29, 2026

ടൊറന്റോ മേയര്‍ തിരഞ്ഞെടുപ്പ്: മുന്‍ എം.പി ക്രിസ് അലക്സാണ്ടര്‍ മത്സരരംഗത്ത്

ടൊറന്റോ: ടൊറന്റോ മേയര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച്
മുന്‍ കണ്‍സര്‍വേറ്റീവ് എംപിയും മുന്‍ ഫെഡറല്‍ ഇമിഗ്രേഷന്‍ മന്ത്രിയുമായ ക്രിസ് അലക്‌സാണ്ടര്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി ടൊറന്റോയുടെ വികസനം സ്തംഭനാവസ്ഥയിലാണെന്നും, കഴിവുള്ള ജനങ്ങളുള്ള നഗരത്തിന്റെ പൂര്‍ണ്ണമായ ശേഷി പുറത്തെടുക്കാന്‍ മാറ്റം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റ് കാര്യക്ഷമത, ഗതാഗതക്കുരുക്ക് പരിഹരിക്കല്‍, പബ്ലിക് ട്രാന്‍സിറ്റ് സര്‍വീസുകള്‍ വേഗത്തിലാക്കുക, യുവാക്കള്‍ക്കും കുടിയേറ്റക്കാര്‍ക്കും വാടക വീടുകള്‍ ലഭ്യമാക്കുക തുടങ്ങിയവയാണ് തന്റെ പ്രധാന മുന്‍ഗണനകളെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

ഡിപ്ലോമാറ്റിക് രംഗത്തും പൊതുസേവനത്തിലും ദീര്‍ഘകാലത്തെ അനുഭവസമ്പത്തുള്ള നേതാവാണ് ക്രിസ് അലക്‌സാണ്ടര്‍. 1991-ല്‍ കാനഡയുടെ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്ന അദ്ദേഹം അഫ്ഗാനിസ്ഥാനിലെ ആദ്യത്തെ കനേഡിയന്‍ അംബാസഡറായി 2003 മുതല്‍ 2005 വരെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടര്‍ന്ന് 2011 മുതല്‍ 2015 വരെ അജാക്‌സ്-പിക്രിംഗ് മണ്ഡലത്തില്‍ നിന്ന് എംപിയാകുകയും സ്റ്റീഫന്‍ ഹാര്‍പ്പര്‍ മന്ത്രിസഭയില്‍ ഇമിഗ്രേഷന്‍ മന്ത്രിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഇമിഗ്രേഷന്‍ മന്ത്രിയായിരിക്കെ അദ്ദേഹം അവതരിപ്പിച്ച ചില വിവാദ ബില്ലുകളും, അടുത്തിടെ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ നടത്തിയ ആരോപണങ്ങളും വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

നിലവിലെ മേയര്‍ ഒലീവിയ ചൗ വീണ്ടും ജനവിധി തേടുന്ന പോരാട്ടത്തില്‍ നിലവില്‍ 32-ഓളം സ്ഥാനാര്‍ത്ഥികളാണ് രംഗത്തുള്ളത്. ക്രിസ് അലക്‌സാണ്ടറുടെ കടന്നുവരവ് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കില്ലെന്നാണ് ‘എ ബെറ്റര്‍ സിറ്റി ടൊറന്റോ’ (ABC Toronto) തുടങ്ങിയ പ്രാദേശിക കൂട്ടായ്മകള്‍ അഭിപ്രായപ്പെടുന്നത്. വോട്ടുകള്‍ ഭിന്നിക്കുന്നത് നിലവിലെ മേയര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുമെന്നും, നഗരത്തിന് ആവശ്യമായ സുരക്ഷ, പാര്‍പ്പിടം, ഗതാഗതം എന്നീ വിഷയങ്ങളിലൂന്നിയുള്ള പ്രചാരണമാണ് വേണ്ടതെന്നും അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ തന്റെ നയതന്ത്ര-ഭരണ പരിചയം നഗരത്തിന് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അലക്‌സാണ്ടര്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!