ഇടുക്കി: വൃഷ്ടി പ്രദേശത്ത് മഴ ശക്തമായ സാഹചര്യത്തില്‍ ഇടുക്കി പാംബ്ല അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും. ജലനിരപ്പ് 252 അടിയിലെത്തിയതോടെയാണ് തീരുമാനം. രാത്രി 10മണി മുതല്‍ ഘട്ടം ഘട്ടമായാണ് ഷട്ടറുകള്‍ ഉയര്‍ത്തുക.

253 അടിയാണ് അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ്. ഇടുക്കിയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ ലോവര്‍ പെരിയാര്‍ ജലവൈദ്യുതി പദ്ധതിയുടെ ഭാ?ഗമായി പെരിയാറില്‍ നിര്‍മിച്ചതാണ് പാംബ്ല അണക്കെട്ട്.
