Thursday, July 30, 2026

ഇന്ധനവില വര്‍ധന: സാമ്പത്തിക പ്രതിസന്ധിയിലായി ഓട്ടവ പൊലീസ് സര്‍വീസ്

ഓട്ടവ: മിഡില്‍ ഈസ്റ്റിലെ ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ധനവില കുത്തനെ ഉയര്‍ന്നത് ഓട്ടവ പൊലീസ് സര്‍വീസിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. 2026 സാമ്പത്തിക വര്‍ഷത്തില്‍ പൊലീസ് സര്‍വീസിന് 2.16 മില്യണ്‍ ഡോളറിന്റെ (21.6 million) ബജറ്റ് കമ്മി ഉണ്ടാകുമെന്ന് ഓട്ടവ പൊലീസ് സര്‍വീസ് ബോര്‍ഡിന്റെ ഫിനാന്‍സ് ആന്‍ഡ് ഓഡിറ്റ് കമ്മിറ്റിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇന്ധനവിലയിലുണ്ടായ അപ്രതീക്ഷിത വര്‍ധന മൂലം ഇന്ധന ബജറ്റില്‍ മാത്രം 10 മില്യണ്‍ ഡോളറിന്റെ കമ്മിയാണ് പ്രവചിക്കുന്നത്. ലിറ്ററിന് 1.42 ഡോളര്‍ നിരക്കിലാണ് 2026-ലെ പൊലീസ് ബജറ്റ് തയ്യാറാക്കിയിരുന്നത്. എന്നാല്‍ സംഘര്‍ഷം രൂക്ഷമായതോടെ കഴിഞ്ഞ വസന്തകാലത്ത് ഇന്ധനവില ലിറ്ററിന് 1.95 ഡോളര്‍ വരെ ഉയരുകയും നിലവില്‍ 1.70 ഡോളറിനടുത്ത് തുടരുകയുമാണ്.

കഴിഞ്ഞ ജൂണില്‍ 2.5 കോടി ഡോളറിന്റെ ബജറ്റ് കമ്മി നേരിടേണ്ടി വരുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തനങ്ങളില്‍ 89 മില്യണ്‍ ഡോളറിന്റെ ലാഭിക്കലും ചെലവുചുരുക്കലും നടത്തിയെങ്കിലും കമ്മി 2.16 കോടി ഡോളറായി നിലനില്‍ക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

അധികസമയ ജോലി, തന്ത്രപ്രധാന പദ്ധതികള്‍, ജീവനക്കാരുടെ നിയമനം തുടങ്ങിയ കാര്യങ്ങള്‍ക്കായി 3.05 ി ഡോളറിന്റെ അധിക ചെലവ് ഉയര്‍ന്നതാണ് പ്രധാന തിരിച്ചടിയായത്. ഇതില്‍ ഏറ്റവും വലിയ തുകയായ 1 കോടി ഡോളര്‍ നികത്താനാവാത്ത അധികസമയ ജോലി ഇനത്തിലാണ് ചെലവായത്. മുന്‍നിര സേവനങ്ങളില്‍ കുറഞ്ഞ അളവിലെങ്കിലും പൊലീസുകാരുടെ സാന്നിധ്യം ഉറപ്പാക്കാന്‍ ശ്രമിച്ചതാണ് ഈ തുക ഉയരാന്‍ കാരണം. കോര്‍ട്ട് സെക്യൂരിറ്റി യൂണിറ്റ് (11 ലക്ഷം ഡോളര്‍), കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍ (10 ലക്ഷം ഡോളര്‍), ഹോമിസൈഡ് യൂണിറ്റ് (3 ലക്ഷം ഡോളര്‍) എന്നിവയും ബജറ്റ് കമ്മി നേരിടുന്നു.

അതേസമയം, നിയമന നിരോധനം വഴി 25 ലക്ഷം ഡോളറും, നോണ്‍-ഓപ്പറേഷണല്‍ സിവില്‍ തസ്തികകളിലെ നിയമനങ്ങള്‍ മരവിപ്പിച്ചതിലൂടെ 15 ലക്ഷം ഡോളറും ഉള്‍പ്പെടെ വിവിധ വഴിയിലൂടെ ചിലവുകള്‍ ചുരുക്കാന്‍ സര്‍വീസ് ശ്രമിക്കുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!