Thursday, August 6, 2026

R സുഗതന്റെ അവധി അപേക്ഷയിലെ ഉത്തരവ് റദ്ദാക്കി; ഉദ്യോഗസ്ഥരുടെ വീഴ്ച തിരുത്തിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കാപ്പ നിയമപ്രകാരം ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവ് ആഭ്യന്തര വകുപ്പ് റദ്ദാക്കിയതായി മന്ത്രി രമേശ് ചെന്നിത്തല. വിഷയത്തിൽ തദ്ദേശസ്വയംഭരണ വകുപ്പാണ് തുടർനടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ആഭ്യന്തര വകുപ്പിന് നൽകിയ പരോൾ അപേക്ഷയുടെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പിനോട് അഭിപ്രായം തേടിയിരുന്നു. ഇതിന് മറുപടിയായി, കൗൺസിൽ യോഗത്തിൽ പങ്കെടുത്താൽ അംഗത്വം നഷ്ടപ്പെടില്ലെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള കത്ത് തദ്ദേശസ്വയംഭരണ വകുപ്പ് നൽകിയിരുന്നു. ഈ കത്താണ് പിന്നീട് വിവാദമായത്.

തുടർന്ന് തദ്ദേശസ്വയംഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമയെ സസ്പെൻഡ് ചെയ്തിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് സംഭവത്തിന് കാരണമെന്നും അത് സർക്കാർ തിരുത്തിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇതിനിടെ, എസ്. ശ്രീജിത്ത് ഐപിഎസിന്റെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. സ്ഥാനക്കയറ്റത്തിൽ സർക്കാർ യാതൊരു ധൃതിയും കാട്ടിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തയ്യാറാക്കിയ ഐപിഎസ് ഉദ്യോഗസ്ഥരുടെ സീനിയോറിറ്റി പട്ടികയെയാണ് അടിസ്ഥാനമാക്കിയതെന്ന് മന്ത്രി പറഞ്ഞു. സാധാരണയായി ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരുടെ സീനിയോറിറ്റി പട്ടിക ഒക്ടോബർ-നവംബർ മാസങ്ങളിലാണ് പ്രസിദ്ധീകരിക്കാറുള്ളത്.

മുൻ സർക്കാർ പ്രസിദ്ധീകരിച്ച പട്ടികയിൽ അജിത് കുമാറിന് ഒന്നാം സ്ഥാനവും എസ്. ശ്രീജിത്തിന് രണ്ടാം സ്ഥാനവുമായിരുന്നു. എന്നാൽ അജിത് കുമാറിനെതിരെ സസ്പെൻഷൻ നിലനിന്നിരുന്നതിനാൽ സീനിയോറിറ്റി പ്രകാരമുള്ള സ്ഥാനക്കയറ്റം നൽകാൻ സാധിച്ചില്ലെന്നും അതിനാലാണ് ശ്രീജിത്തിന് സ്ഥാനക്കയറ്റം ലഭിച്ചതെന്നും മന്ത്രി വിശദീകരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!