ടൊറന്റോ: ടൊറന്റോയില്‍ നിര്യാതനായ മലയാളി യുവാവ്
അഭിഷേക് നായര്‍ (28) ആയി ഗോ ഫണ്ട് സമാഹരണം ആരംഭിച്ചു. ഭൗതികദേഹം നാട്ടിലെത്തിക്കുന്നതിനും തുടര്‍ന്നുളള ചെലവുകള്‍ക്കുമായി കുടുംബത്തിന്റെ സഹായിക്കുന്നതിനായി വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സഹായധനം സമാഹരിക്കുന്നത്.
ഗുജറാത്തിലെ വഡോദരയില്‍ നിന്ന് വലിയ പ്രതീക്ഷകളോടെ ഉന്നതപഠനത്തിയി കാനഡയില്‍ എത്തിയതായിരുന്നു അഭിഷേക്. ഓഗസ്റ്റ് 2 ഞായറാഴ്ചയാണ് അഭിഷേകിനെ ടൊറന്റോ സ്ട്രീറ്റ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം പൊലീസ് അന്വേഷിച്ചു വരികയാണ്.

2021-ല്‍ കിച്ചനറിലെ കോണസ്റ്റോഗ കോളേജില്‍ ഉന്നതപഠനത്തിനായാണ് അഭിഷേക് ടൊറന്റോയില്‍ എത്തിയത്. പഠനം പൂര്‍ത്തിയാക്കി പി.ആര്‍ നേടി കുടുംബത്തിന് ആശ്വാസമാകണമെന്ന ആഗ്രഹത്തോടെയാണ് ഇയാള്‍ കാനഡയിലെത്തിയത്. എന്നാല്‍ 2025 നവംബറോടെ മാനസികാസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു തുടങ്ങിയ അഭിഷേകിനെ പലതവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ആറുമാസത്തോളമായി വീടില്ലാതെ ഷെല്‍ട്ടറുകളില്‍ കടുത്ത മാനസിക-സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് അഭിഷേക് കടന്നുപോയത്. മാസങ്ങളോളം മകനെ ബന്ധപ്പെടാന്‍ സാധിക്കാതെ മാതാപിതാക്കള്‍ കടുത്ത ആശങ്കയിലായിരുന്നു.
തുടര്‍ന്ന് മാതാപിതാക്കളുടെ അഭ്യര്‍ത്ഥനപ്രകാരം വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്രേറ്റര്‍ ടൊറന്റോ ആന്‍ഡ് ഹാമില്‍ട്ടണ്‍ ചാപ്റ്റര്‍ ഇടപെട്ട് പൊലീസില്‍ പരാതി നല്‍കുകയും ഇയാളെ കണ്ടെത്തുകയുമായിരുന്നു. ബറോഡ കേരള സമാജത്തിന്റെ സഹായത്തോടെ അഭിഷേകിനെ നാട്ടിലേക്ക് തിരികെ അയക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ദാരുണമായ മരണം സംഭവിച്ചത്.
ഗോ ഫണ്ട് ലിങ്ക്:
