തിരുവനന്തപുരം: ജില്ലയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പുലര്‍ച്ചെ തന്നെ പുനരാരംഭിച്ചു. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ ഷിജിനെയും വിഴിഞ്ഞത്ത് കാണാതായ ജോണിനെയുമാണ് ഇനി കണ്ടെത്താനുള്ളത്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തിയാണ് തിരച്ചില്‍ ശക്തമാക്കിയത്. കടലിലും തീരപ്രദേശങ്ങളിലുമായി വിവിധ സംഘങ്ങള്‍ പരിശോധന നടത്തുകയാണ്.

അതേസമയം, കൊല്ലം നീണ്ടകരയില്‍ നിന്ന് കാണാതായ ഗൗതം കൃഷ്ണനുവേണ്ടിയും ഇന്ന് തിരച്ചില്‍ തുടരും. പ്രതികൂല കാലാവസ്ഥയ്ക്കിടയിലും കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
