Saturday, August 8, 2026

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഇന്ന് തുറക്കും; തമിഴ്നാട്ടിലെ ജലസേചനത്തിനായി വെള്ളം തുറന്നുവിടും

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും. തമിഴ്നാട്ടിലെ ജലസേചന ആവശ്യങ്ങള്‍ക്കായാണ് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുന്നത്. തേനി ജില്ലയിലെ കമ്പം താഴ്വരയിലെ 14,707 ഏക്കര്‍ സ്ഥലത്തെ ഒന്നാംഘട്ട നെല്‍ക്കൃഷിക്കായാണ് വെള്ളം നല്‍കുന്നത്.

സെക്കന്‍ഡില്‍ 200 ഘനയടി വെള്ളം വീതം 120 ദിവസത്തേക്കാണ് തുറന്നുവിടുക. ഇതിന് പുറമെ മധുര കോര്‍പ്പറേഷന്‍ പ്രദേശത്തെ കുടിവെള്ള ആവശ്യത്തിനായി സെക്കന്‍ഡില്‍ 150 ഘനയടി വെള്ളം കൂടി തുറന്നുവിടാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

തേക്കടിയില്‍ പ്രത്യേക പൂജകള്‍ നടത്തിയ ശേഷമായിരിക്കും അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തുക. സാധാരണയായി കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ജൂണ്‍ ഒന്നിനാണ് മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം തുറന്നുവിടുന്നത്. എന്നാല്‍ മഴക്കുറവ് മൂലമാണ് ഇത്തവണ വെള്ളം തുറന്നുവിടുന്നത് വൈകിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!