Saturday, August 8, 2026

ഡോണള്‍ഡ് ട്രംപിന്റെ മരുമകന്‍ ആലപ്പുഴയില്‍; എത്തിയത് വിനോദസഞ്ചാരത്തിന്റെ ഭാഗമായി, വൈകിട്ട് മടങ്ങും

ആലപ്പുഴ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മരുമകനും പ്രമുഖ അന്താരാഷ്ട്ര വ്യവസായിയുമായ മൈക്കല്‍ ബൂലോസ് ആലപ്പുഴയില്‍ എത്തി. എട്ടംഗ സംഘത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനത്തിനായാണ് അദ്ദേഹം എത്തിയത്.

ഇന്ന് രാവിലെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കൊച്ചിയിലെത്തിയ സംഘത്തെ അമേരിക്കന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരും അനുഗമിച്ചിരുന്നു. ആലപ്പുഴയുടെ പ്രകൃതിഭംഗിയും കായല്‍പ്പരപ്പും ആസ്വദിച്ച ഇവര്‍ ഹൗസ് ബോട്ട് സവാരി നടത്തുകയും ചെയ്തു. വൈകുന്നേരം നെഹ്റു ട്രോഫി വള്ളംകളിക്കായി ഒരുങ്ങുന്ന ചുണ്ടന്‍ വള്ളങ്ങളുടെ പരിശീലന തുഴച്ചില്‍ കണ്ട ശേഷം, പ്രദേശത്തെ പ്രമുഖ ടൂറിസം കേന്ദ്രങ്ങളും സന്ദര്‍ശിച്ച് സംഘം വൈകുന്നേരത്തോടെ മടങ്ങും.

ട്രംപിന്റെ മകള്‍ ടിഫാനി ട്രംപിന്റെ ജീവിതപങ്കാളിയായ മൈക്കല്‍ ബൂലോസ്, സന്ദര്‍ശനത്തിനിടെ കൊച്ചിയില്‍ വെച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തിയതായും വിവരമുണ്ട്. ബൂലോസിന്റെ സന്ദര്‍ശനത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് മുന്‍കൂട്ടി വിവരമുണ്ടായിരുന്നെങ്കിലും സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!