Saturday, August 8, 2026

ഗോർഡി ഹൗ പാലത്തിൽ ടോൾ ഇരട്ടിയായി ഈടാക്കിയെന്ന് യാത്രക്കാരൻ; പരാതി പരിശോധിച്ച് പരിഹരിക്കുമെന്ന് അധികൃതർ

ഓട്ടവ: ഗോർഡി ഹൗ അന്താരാഷ്ട്ര പാലത്തിലൂടെ യാത്ര ചെയ്തപ്പോൾ ടോൾ തുക ഇരട്ടിയായി ഈടാക്കിയതായി യാത്രക്കാരന്റെ പരാതി.പാലം തുറന്നതിനു പിന്നാലെ നിരവധി തവണ യാത്ര ചെയ്ത ഗ്രെഗ് ലെയ്‌സണാണ് രണ്ട് യാത്രകൾക്ക് അധിക തുക ഈടാക്കിയെന്ന പരാതിയുമായി രം​ഗത്തെത്തിയത്.

ജൂലൈ 29-ന് വിൻഡ്സറിൽ നിന്ന് ഡെട്രോയിറ്റിലേക്കും തിരിച്ചും യാത്ര ചെയ്ത ലെയ്‌സൺ, ഓഗസ്റ്റ് 2-നും പാലത്തിലൂടെ ഇരുവശത്തേക്കും യാത്ര ചെയ്തിരുന്നു. ജൂലൈ 29-ലെ യാത്രയ്ക്ക് ക്രെഡിറ്റ് കാർഡിൽ ഇരട്ട ചാർജ് രേഖപ്പെടുത്തിയതായി ഭാര്യയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം അദ്ദേഹം അറിയുന്നത്.

തുടർന്ന് ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോൾ ഓഗസ്റ്റ് 2-ലെ യാത്രയ്ക്കും അധിക തുക ഈടാക്കിയതായി കണ്ടെത്തി. ട്രെയിലറില്ലാത്ത ഒരു പാസഞ്ചർ വാഹനത്തിന് സാധാരണ ഒറ്റയാത്രാ ടോൾ 8 ഡോളറാണ്. എന്നാൽ ഒരു യാത്രയ്ക്ക് 16 ഡോളർ ഈടാക്കിയതായി ലെയ്‌സൺ പറഞ്ഞു.

അതേസമയം ടോൾ നിരക്കുകൾ ഇരട്ടിയാക്കിയിട്ടില്ലെങ്കിലും, ഉദ്ഘാടന ആഴ്ചയിൽ ചില യാത്രക്കാരിൽ നിന്ന് പരാതി ഉയർന്നിട്ടുണ്ടെന്നും വിൻഡ്സർ-ഡെട്രോയിറ്റ് ബ്രിഡ്ജ് അതോറിറ്റി ഈ സാങ്കേതിക പ്രശ്നം പരിശോധിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാർ തങ്ങളുടെ ക്രെഡിറ്റ് കാർഡ് ബില്ലുകൾ പരിശോധിച്ച് അനാവശ്യമായി തുകയീടാക്കിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ടോൾ സംബന്ധമായ പരാതികൾക്ക് 1-855-200-3299 എന്ന നമ്പറിലോ customerservice@breakawaypass.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാമെന്നും അധികൃതർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!