Monday, August 10, 2026

കനേഡിയന്‍ തൊഴില്‍ വിപണിയില്‍ മുന്നേറ്റം; തൊഴിലില്ലായ്മ നിരക്ക് 6.4 ശതമാനമായി കുറഞ്ഞു

ഓട്ടവ: കാനഡയിലെ തൊഴില്ലായ്മ നിരക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ജൂലൈ മാസത്തിലെ തൊഴില്‍ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ തൊഴില്ലായ്മ നിരക്ക് 6.4 ശതമാനമായി കുറഞ്ഞു. ഈ കാലയളവില്‍ രാജ്യത്തുടനീളം 75,000 പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. തൊഴില്‍ വിപണിയില്‍ ദൃശ്യമാകുന്ന ഈ മുന്നേറ്റം വരും മാസങ്ങളിലും തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

സതേണ്‍ ആല്‍ബര്‍ട്ട(Southern Alberta) മേഖലയില്‍ തൊഴില്ലായ്മ നിരക്ക് ജൂണിലെ 5.5 ശതമാനത്തില്‍ നിന്ന് ജൂലൈയില്‍ 5.6 ശതമാനമായി നേരിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ എട്ട് ശതമാനത്തിലധികമായിരുന്ന തൊഴില്ലായ്മ നിരക്കില്‍ നിന്ന് നിലവിലെ സാഹചര്യം ഏറെ മെച്ചപ്പെട്ടതാണെന്ന് സാമ്പത്തിക വികസന ഏജന്‍സി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രൊഫഷണല്‍ സര്‍വീസസ് ഉള്‍പ്പെടെയുള്ള ഉയര്‍ന്ന വരുമാനം നല്‍കുന്ന മേഖലകളില്‍ തൊഴില്‍ വളര്‍ച്ച ഉണ്ടാകുന്നത് പ്രാദേശിക സാമ്പത്തിക രംഗത്തിന് കരുത്തേകും.

അതേസമയം, യുവാക്കള്‍ക്കിടയിലെ ഉയര്‍ന്ന തൊഴില്ലായ്മ നിരക്കും വരാനിരിക്കുന്ന തീരുവ (tariffs) ഭീഷണികളും സാമ്പത്തിക രംഗത്ത് ഇപ്പോഴും ആശങ്കയായി തുടരുന്നുണ്ട്. ആല്‍ബര്‍ട്ടയില്‍ ചെറുപ്പക്കാരുടെ തൊഴില്ലായ്മ നിരക്ക് പൊതുവായ ശരാശരിയേക്കാള്‍ ഇരട്ടിയിലധികമാണ്. ഓഗസ്റ്റ് അവസാനത്തോടെ നിലവില്‍ വന്നേക്കാവുന്ന പുതിയ നികുതി വ്യവസ്ഥകളും സാമ്പത്തിക വളര്‍ച്ചയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!