Wednesday, August 19, 2026

ടൊറന്റോയില്‍ മഴയ്ക്ക് സാധ്യത; ഇടിമിന്നലിനും മുന്നറിയിപ്പ്

ടൊറന്റോ: ടൊറോന്റോയില്‍ ഇന്ന് മഴയ്ക്ക് സാധ്യത. ഇന്നേദിവസം മുഴുവന്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഉച്ചയ്ക്ക് ശേഷം അന്തരീക്ഷം തെളിയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെ 9 മണിയോടെ മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് എന്‍വയോണ്‍മെന്റ് കാനഡയുടെ പ്രവചനമെങ്കിലും ഇടിമിന്നലിനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

ഉച്ചയോടെ വീണ്ടും മേഘാവൃതമായ അന്തരീക്ഷവും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടാകും. എന്നാല്‍ വൈകുന്നേരം 5 മണിയോടെ അന്തരീക്ഷം തെളിയുമെന്നും താപനില 26 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ നഗരത്തില്‍ കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ കാലാവസ്ഥ മെച്ചപ്പെടുമെന്നും യഥാക്രമം 23, 27 ഡിഗ്രി സെല്‍ഷ്യസ് താപനിലയോടെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും പ്രവചനമുണ്ട്. എന്നാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മഴ വീണ്ടും തിരിച്ചെത്താന്‍ സാധ്യതയുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!